24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • യുകെയിൽ നിന്നുള്ള ആരോഗ്യ സംഘം മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി
Kerala

യുകെയിൽ നിന്നുള്ള ആരോഗ്യ സംഘം മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി

യുകെയിൽ നിന്നുള്ള ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിലേയും വെസ്റ്റ് യോർക്ക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാർ അടുത്തിടെ യുകെ സന്ദർശിച്ചിരുന്നു. കേരളത്തിലെ മെഡിക്കൽ, നഴ്സിംഗ് മേഖലയെപ്പറ്റിയും മാനസികാരോഗ്യ രംഗത്തെപ്പറ്റിയും കൂടുതലറിയുന്നതിനായാണ് സംഘം കേരളത്തിലെത്തിയത്.

കേരളത്തിന്റെ ആരോഗ്യ മേഖലയെ സംഘാംഗങ്ങൾ പ്രശംസിച്ചു. ധാരാളം നഴ്‌സുമാർ യുകെയിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. അവരുടെ ചികിത്സയും പരിചരണവും ലോകോത്തരമാണ്. യുകെയിലെ വിദ്യാർത്ഥികൾക്ക് ഇവിടെ പഠിക്കാനും ഇവിടത്തെ വിദ്യാർത്ഥികൾക്ക് യുകെയിൽ പഠിക്കാനുമുള്ള സാധ്യതയാരാഞ്ഞു. ഇനിയും കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമാണ്. എല്ലാവിധ പിന്തുണയും മന്ത്രി സംഘത്തിന് നൽകി. യുകെ സംഘം തിരുവനന്തപുരം നഴ്‌സിംഗ് കോളേജ് സന്ദർശിച്ചു. മെഡിക്കൽ കോളേജും സന്ദർശിക്കും.

Related posts

എംഡിക്ക്‌ വർഷം 8.4 കോടി ; സിഎസ്‌ബി ബാങ്കിൽ ഉന്നതർക്ക്‌ ശമ്പളം വാരിക്കോരി

Aswathi Kottiyoor

65 വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിനെടുക്കണം

Aswathi Kottiyoor

ടി​പ്പ​ർ ലോ​റി ക​വ​ർ​ന്ന കേ​സി​ൽ 17 വർഷത്തിനുശേഷം അ​റ​സ്റ്റ്

Aswathi Kottiyoor
WordPress Image Lightbox