24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ല്‍: കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി
Kerala

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ല്‍: കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്ക് പു​റ​മെ ഇ​വ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഡ്രൈ​വ​ര്‍​മാ​ര്‍ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​ത് ഏ​റെ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു. കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 32 ബ​സു​ക​ളാ​ണ് പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച പി​ടി​കൂ​ടി​യ​ത്. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച 26 ഡ്രൈ​വ​ര്‍​മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ഇ​തി​ല്‍ നാല് പേ​ര്‍ സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​രും ര​ണ്ട് പേ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​മാ​രു​മാ​ണ്. സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വ​ര്‍​മാ​രി​ലൊ​രാ​ള്‍ കാ​ല്‍ നി​ല​ത്തു​റ​യ്ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രി​ല്‍​നി​ന്ന് പോ​ലീ​സ് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​ര്‍​ക്ക് ഇ​നി ഇ​ത് ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് ആ​യി​രം ത​വ​ണ പോ​ലീ​സ് ഇം​പോ​സി​ഷ​നും ന​ല്‍​കി​യി​രു​ന്നു.

Related posts

എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 47629 പേര്‍ റാങ്ക് ലിസ്റ്റില്‍.

Aswathi Kottiyoor

ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം: മുഖ്യമന്ത്രി

Aswathi Kottiyoor

ഇൻഫ്രാറെഡ്‌ സാങ്കേതികവിദ്യയിലുള്ള കുഴിയടയ്‌ക്കലിന്‌ തുടക്കം

Aswathi Kottiyoor
WordPress Image Lightbox