24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെല്ലി’ന്‌ 1.25 കോടിയുടെ വിദേശ ഓർഡർ
Kerala

കെല്ലി’ന്‌ 1.25 കോടിയുടെ വിദേശ ഓർഡർ

കേന്ദ്രത്തിൽനിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കാസർകോട്‌ കെൽ-–-ഇഎംഎല്ലിന്‌ വിദേശത്തുനിന്ന്‌ 1.25 കോടിയുടെ ഓർഡർ. 6125 കെവിഎ ജനറേറ്ററുകൾ നിർമിക്കാൻ അമേരിക്കയിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമാണിത്‌. കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ്‌ സ്ഥാപനം സജ്ജമായത്‌. കേന്ദ്രത്തിൽനിന്ന്‌ ഏറ്റെടുത്ത്‌ പേപ്പർ ഉൽപ്പാദനം ആരംഭിച്ച വെള്ളൂർ കെപിപിഎല്ലിനു പിന്നാലെയാണ്‌ ഈ നേട്ടം.

പുനരുദ്ധാരണത്തിന് ആവശ്യമായ തുകയും മുൻകാലങ്ങളിൽ കമ്പനി വരുത്തിയ കോടികളുടെ ബാധ്യതയും എറ്റെടുത്താണ് ഭെൽ–- ഇഎംഎല്ലിനെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽ–- ഇഎംഎൽ ആക്കിയത്‌. ഭെൽ ഇലക്ട്രിക്കൽ മെഷിൻ ലിമിറ്റഡിന്‌ ഉണ്ടായിരുന്ന 51 ശതമാനം ഓഹരികളും വാങ്ങി. കൃത്യമായ ആസൂത്രണത്തോടെ ഫാക്ടറി കെട്ടിടവും യന്ത്രസാമഗ്രികളും അറ്റകുറ്റപ്പണി നടത്തി.

തനത്‌ ഉൽപ്പന്നങ്ങൾക്ക് പുറമേ ട്രാക്ഷൻ മോട്ടോഴ്സ്, കൺട്രോളർ, ആൾട്ടർനേറ്റർ, റെയിൽവേക്ക്‌ ആവശ്യമായ ട്രാക്ഷൻ ആൾട്ടർനേറ്റർ മോട്ടോഴ്സ്, പ്രതിരോധ മേഖലയ്‌ക്ക്‌ ആവശ്യമായ സ്പെഷ്യൽ പർപ്പസ് ആൾട്ടർനേറ്റർ, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ തുടങ്ങിയവയും ഉൽപ്പാദിപ്പിക്കും. രണ്ടു വർഷത്തിനുള്ളിൽ പ്രവർത്തനലാഭം നേടുമെന്നാണ്‌ പ്രതീക്ഷ.

Related posts

ഫോക് ലോര്‍ അക്കാദമിയില്‍ പുതിയ കോഴ്സുകള്‍*

Aswathi Kottiyoor

കോ​ള​ജി​ൽ ക്ലാ​സു​ക​ൾ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ; പ്രാ​ക്ടി​ക്ക​ലി​നും ക്ര​മീ​ക​ര​ണം

Aswathi Kottiyoor

പുസ്തകം പ്രകാശനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox