24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഏതു സംസ്ഥാനത്തേയും ഭരണഘടനാപരമായി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാം: സുപ്രീംകോടതി
Kerala

ഏതു സംസ്ഥാനത്തേയും ഭരണഘടനാപരമായി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാം: സുപ്രീംകോടതി

നിലവിലുള്ള ഏതു സംസ്ഥാനത്തേയും ഭരണഘടനാപരമായി കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാമെന്ന് വ്യക്തമാക്കി സുപ്രീംകോടതി. പാര്‍ലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ സംസ്ഥാനങ്ങളെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനയുടെ 3,4 വകുപ്പുകള്‍ വ്യാഖ്യാനിച്ചാണ് കോടതി നിലപാട്. നിലവിലുള്ള സംസ്ഥാനങ്ങളെ നിയമത്തിലൂടെ ഒന്നോ അതിലധികമോ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാന്‍ സാധിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

ജമ്മുവിലെ മണ്ഡല പുന:ക്രമീകരണത്തിനായി കമ്മീഷന്‍ രൂപകീരിച്ച നടപടി ചോദ്യം ചെയ്ത് ശ്രീനഗര്‍ സ്വദേശികളായ ഹാജി അബ്ദുള്‍ ഗനിഖാനും, ഡോ.മുഹമ്മദ് അയൂബ് മട്ടുവും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. ജമ്മുവില്‍ മണ്ഡല പുന:ക്രമീകരണത്തിനായി രഞ്ജന ദേശായി കമ്മീഷന്‍ രൂപീകരിച്ച നടപടിയെ ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്.ഓക്ക എന്നിവരുടെ ബെഞ്ച് ശരിവച്ചു.

Related posts

12 വയസുകാരന് ക്രൂര മർദനം: മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 37,290 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു………….

Aswathi Kottiyoor

യുക്രൈന്‍ യുദ്ധം: തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, പഠനം തുടരാം; നിര്‍ദേശം അംഗീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox