23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേളകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മോഡൽ വാട്ടർഷെഡ് മാനേജ്മെന്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു
Kelakam

കേളകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മോഡൽ വാട്ടർഷെഡ് മാനേജ്മെന്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു

ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കില എന്നിവയുടെ സഹായത്തോടെ കർണാടകയിലെ സന്നദ്ധ സംഘടനയായ MYKAPS ന്റെ നേതൃത്വത്തിൽ കേളകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന മോഡൽ വാട്ടർഷെഡ് മാനേജ്മെന്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ എസ് അനുകുമാരി ഐ എ എസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഐ എ എസ്, MYKAPS ഡയറക്ടർ അഷ്‌റഫുൾ ഹസ്സൻ ഐ എ എസ്, തൊഴിലുറപ്പ് പദ്ധതി സംസ്ഥാന പ്രോഗ്രാം ഓഫീസർ ബാലചന്ദ്രൻ, നവകേരളം കർമ്മപദ്ധതി സംസ്ഥാന അസിസ്റ്റന്റ് കോർഡിനേറ്റർ അബ്രഹാം കോശി, നവകേരളം കർമപദ്ധതി സംസ്ഥാന കൺസൾട്ടന്റ് ടി പി സുധാകരൻ, കില ലക്ചറർ വിനോദ്, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി ടി അനീഷ്, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം ഓഫീസർ സുരേന്ദ്രൻ, പേരാവൂർ ബി ഡി ഒ എ സജീവൻ തുടങ്ങിയവർ പങ്കെടുത്തു. MYKAPS തയ്യാറാക്കിയ വാട്ടർഷെഡ് മാനേജ്‌മെന്റ് പ്രൊജക്ടിന് യോഗം അംഗീകാരം നൽകി. സംസ്ഥാന സർക്കാരിന്റെ അനുവാദത്തോടെ പ്രവർത്തനം തുടങ്ങാം എന്ന് തീരുമാനിച്ചു.

Related posts

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്ക്കൂളിലെ പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സിൽ ഋഷിരാജ് സിംഗുമായി കുട്ടികൾ സംവദിച്ചു.

Aswathi Kottiyoor

സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് പഞ്ചായത്ത് ഹാളില്‍ നടന്നു

Aswathi Kottiyoor

ഏകദിന ശില്‍പ്പശാല നടത്തി………

Aswathi Kottiyoor
WordPress Image Lightbox