24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക് ആദരമറിയിച്ച് ഗൂഗിള്‍.*
Uncategorized

മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക് ആദരമറിയിച്ച് ഗൂഗിള്‍.*


കൊച്ചി> വിഗതകുമാരനിലെ നായിക പി കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തില്‍, മലയാള സിനിമയിലെ ആദ്യ നായികക്ക് ആദരവുമായി ഗൂഗിള്‍. ഡൂഡിലിലൂടെയാണ് ഗൂഗിള്‍ റോസിക്ക് ആദരമര്‍പ്പിച്ചിരിക്കുന്നത്. ഇന്നത്തെ ഡൂഡിള്‍ മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിക്ക് ആദരമര്‍പ്പിച്ചാണെന്ന് ഗൂഗിള്‍ കുറിച്ചു. 1903ല്‍ തിരുവനന്തപുരത്ത് ജനിച്ച രാജമ്മയാണ് പിന്നീട് പി കെ റോസിയെന്ന പേരില്‍ മലയാള സിനിമയിലെ ആദ്യ നായികയായത്.

സിനിമയിലെ സവര്‍ണ്ണ കഥാപാത്രമായി കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന കാരണത്താല്‍ നായിക സ്‌ക്രീനില്‍ വന്നപ്പോഴൊക്കെ കാണികള്‍ കൂവുകയും ചെരിപ്പ് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു എന്നതാണ് ചരിത്രം.

‘കലാരൂപങ്ങളെ സമൂഹത്തിലെ ഒരു വിഭാഗം നിരുത്സാഹപ്പെടുത്തിയിരുന്ന കാലത്താണ് വിഗതകുമാരന്‍ എന്ന ചിത്രത്തില്‍ പി കെ റോസി നായികയായി എത്തിയതെന്ന് ഗൂഗിള്‍ ഡൂഡിളിനൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. എന്നാല്‍, സിനിമയിലെ അഭിനയത്തിന് റോസിക്ക് ജീവിതത്തില്‍ ഒരിക്കലും അംഗീകാരം ലഭിച്ചിട്ടില്ല. ഇന്ന് റോസിയുടെ കഥ നിരവധിപേര്‍ക്ക് പ്രചോദനമാണ്’- ഗൂഗിള്‍ വ്യക്തമാക്കി.

സരോജം എന്ന നായികാ കഥാപാത്രത്തെയാണ് പി കെ റോസി വിഗതകുമാരനില്‍ അവതരിപ്പിച്ചത്.

Related posts

പ്രഭാത സവാരിക്കിറങ്ങിയ 9 വയസുകാരനെയും അച്ഛനെയും കാണാതായി; അന്വേഷണത്തില്‍ കണ്ടെത്തിയത് മൃതദേഹങ്ങൾ

Aswathi Kottiyoor

സാഹസിക പ്രിയർക്ക് സ്വാഗതം; കാട്ടാമ്പള്ളി കയാക്കിങ് ടൂറിസം കേന്ദ്രത്തിന് തുടക്കമായി

Aswathi Kottiyoor

കണ്ണീരണിഞ്ഞ് മസ്കത്തിലെ ഇന്ത്യൻ സമൂഹം, പരീക്ഷ കഴിഞ്ഞ് ഉമ്മക്കൊപ്പമിറങ്ങിയ സമീഹക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox