22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശബരി റെയിൽ: നടപടികളുമായി മുന്നോട്ടെന്ന് മന്ത്രി ; റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ
Kerala

ശബരി റെയിൽ: നടപടികളുമായി മുന്നോട്ടെന്ന് മന്ത്രി ; റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ

നിർദിഷ്ട അങ്കമാലി–-എരുമേലി ശബരി റെയിൽ പദ്ധതി പുനരാരംഭിക്കുന്നമുറയ്ക്ക് നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിർദിഷ്ട അങ്കമാലി–-എരുമേലി–-ശബരി റെയിൽപദ്ധതിയുടെ നിലവിലെ സ്ഥിതിയും, പാതയിൽ വന്ദേ ഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റംവരുത്തി എസ്റ്റിമേറ്റ് പൂർത്തിയാക്കണമെന്നും പദ്ധതി വേഗത്തിലാക്കണമെന്നും ആന്റണി ജോൺ എംഎൽഎ ആവശ്യപ്പെട്ടു.

അങ്കമാലി–-ശബരി റെയിൽവേ ലൈനിന്റെ നിർമാണവുമായി ബന്ധപ്പെട്ട് പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കുന്നതിന് റെയിൽവേ ബോർഡ് കെ റെയിലിനോട് നിർദേശിച്ചിരുന്നു. റെയിൽവേ ബോർഡ് ഗതിശക്തി ഡയറക്ടറേറ്റുമായുള്ള ചർച്ചകൾക്കുശേഷം പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. നിലവിൽ റിപ്പോർട്ട് റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. പദ്ധതി റെയിൽവേയുടെ പിങ്ക് ബുക്കിൽ ടോക്കൺ പ്രൊവിഷനോടുകൂടി ഇടംപിടിച്ചിട്ടുണ്ട്

Related posts

പ്ലസ്‌ ടു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും

Aswathi Kottiyoor

കണ്ണൂരിൽ കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 24 പേർക്ക്

Aswathi Kottiyoor

സംസ്ഥാനത്ത് 200 കടന്ന് കോഴിയിറച്ചി വില

Aswathi Kottiyoor
WordPress Image Lightbox