24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ തടയണ നിർമ്മാണവും നീന്തൽ പരിശീലനവും നടത്തി
Uncategorized

കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ തടയണ നിർമ്മാണവും നീന്തൽ പരിശീലനവും നടത്തി


കൊട്ടിയൂർ എൻഎസ്എസ്കെ യുപി സ്കൂളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനും വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നത് എങ്ങനെയെന്ന് നേരിട്ട് അറിയുന്നതിനും വേണ്ടി പി ടി എ യുടെയും കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൻ്റെ യും നേതൃത്വത്തിൽ ബാവലിപ്പുഴയിൽ ആരംഭിച്ച തടയണ നിർമ്മാണത്തിന്റെ ഉദ്ഘാടനം ബഹുമാന്യ വാർഡ് മെമ്പർ ശ്രീമതിജെസ്സി റോയ് നിർവഹിച്ചു.സ്കൂൾ മാനേജർ ശ്രീ.സുനിൽകുമാറിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സുമിത ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡണ്ട് ശ്രീ രാജീവൻ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി റാഷിദ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.പി ടി എ പ്രതിനിധികളായ ഷിബു, ജോഷി, ജയ ബിജു, സഫൂറ, വിദ്യാർഥികൾ, സ്റ്റാഫംഗങ്ങൾ എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തു.SRGകൺവീനർ ശ്രീമതി ജിഷാറാണിവി എസ്‌ നന്ദി രേഖപ്പെടുത്തി.

Related posts

വഞ്ചനാ കേസ് പ്രതി ഐജി ലക്ഷ്‌മണയെ സർവീസിൽ തിരിച്ചെടുത്തു, പൊലീസ് ട്രെയിനിങ് ചുമതലയിൽ നിയമനം

Aswathi Kottiyoor

ബജറ്റ് 2024 : വരുന്നു തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; കെ-റെയിൽ നടപ്പാക്കാൻ ശ്രമം തുടരും

Aswathi Kottiyoor

പണമൊഴുകിയ 13 ദിവസം; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചത് 4650 കോടി, കേരളത്തിൽ നിന്ന് 53 കോടി

Aswathi Kottiyoor
WordPress Image Lightbox