Uncategorized

ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു; 32 പേർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ ട്ര ക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. അപകടത്തിൽ 32 പേർക്ക് പരിക്കേ റ്റിട്ടുണ്ട്. ചൊവ്വാഴ്‌ച പുലർച്ചെ ഒന്നിനായിരു ന്നു സംഭവം.

ഗ്വാളിയോറിൽ നിന്നു ഉത്തർപ്രദേശിലേക്ക് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴി ലാളികൾ സഞ്ചരിച്ച പിക്കപ്പ് വാനായിരുന്നു അപകടത്തിൽപ്പെട്ടത്. ഭിന്ദ്-ഗ്വാളിയോർ ദേ ശീയപാതയിൽ ചീംക ഗ്രാമത്തിന് സമീപമാ ണ് അപകടമുണ്ടായത്.

റോഡിലേക്ക് വന്ന കന്നുകാലികളെ രക്ഷി ക്കാൻ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാനി ന്റെ നിയന്ത്രണം വിട്ട് ട്രക്കുമായി കൂട്ടിയിടി ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പിക്കപ്പ് വാൻ പൂർണമായി തകരുകയും നി രവധി തൊഴിലാളികൾ വാഹനത്തിനുള്ളി ൽ കുടുങ്ങിപ്പോവുകയും ചെയ്‌. വിവരമ റിഞ്ഞ് സ്ഥലത്തെത്തിയ പോലീസും നാട്ടു കാരും ചേർന്നാണ് വാഹനത്തിനുള്ളിൽ കു ടുങ്ങിയവരെ പുറത്തെടുത്തത്.

അഞ്ച് പേർ സംഭവസ്ഥലത്തുവച്ചും മൂന്ന് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരണമടഞ്ഞത്. പരിക്കേറ്റ 32 പേരെയും ഉടൻതന്നെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. സംഭവത്തിൽ പോലീസ് മേൽ നടപടി സ്വീകരിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button