സൈലന്റ് വാലി വന്യജീവിസങ്കേതത്തിനു ചുറ്റും അതിന്റെ ബഫര്‍സോണ്‍ മറ്റൊരു വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുമെന്ന ആശങ്കയ്ക്കു വിരാമം. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ദീന്റെ സബ്മിഷനു മറുപടി പറയുമ്പോഴായിരുന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന് സര്‍ക്കാരിന്റെ പുതിയ നിലപാട് വ്യക്തമാക്കിയത്.
ബഫര്‍ സോണ്‍ ഭവാനി വന്യജീവിസങ്കേതം എന്ന പേരില്‍ മറ്റൊരു സങ്കേതമായി പ്രഖ്യാപിക്കാന്‍ വനംവകുപ്പും സര്‍ക്കാരും തമ്മില്‍ ആലോചനയും കേന്ദ്രത്തിനു നിര്‍ദേശവും സമര്‍പ്പിച്ച സാഹചര്യത്തില്‍ ഈ പ്രദേശത്തെ ജനങ്ങള്‍ പ്രതിഷേധത്തി ലായിരുന്നു.
2022ലെ സുപ്രീംകോടതി വിധിയുടെയും മറ്റും പശ്ചാത്തലത്തിലാണു നിര്‍ദേശം വേണ്ടെന്നുവച്ചതെന്നു മന്ത്രി പറഞ്ഞു