24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മൂന്ന് ദിവസത്തിനുള്ളില്‍ 10 ഇലക്ട്രിക് ബസ് കൂടി; ഇ-കരുത്തില്‍ കുതിക്കാന്‍ കെ.എസ്.ആര്‍.ടി.സി
Kerala

മൂന്ന് ദിവസത്തിനുള്ളില്‍ 10 ഇലക്ട്രിക് ബസ് കൂടി; ഇ-കരുത്തില്‍ കുതിക്കാന്‍ കെ.എസ്.ആര്‍.ടി.സി

സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ക്കുള്ള 10 ഇലക്ട്രിക് ബസുകള്‍കൂടി മൂന്നു ദിവസത്തിനുള്ളില്‍ എത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വികാസ് ഭവന്‍
ഡിപ്പോയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുമായി ചേര്‍ന്ന് പെട്രോള്‍-ഡീസല്‍ പമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 40 ബസുകളാണ് ഓടുന്നത്. 50 എണ്ണത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. ശേഷിക്കുന്നവകൂടി എത്തുന്നതോടെ സിറ്റി സര്‍ക്കുലര്‍ ശക്തമാകും.

യാത്ര ഫ്യുവല്‍സ് സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്ധനവിതരണ ഔട്ട്ലെറ്റ് ശൃംഖലയായി മാറുമെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 13 ഔട്ട്ലെറ്റുകള്‍ സ്വന്തമാക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്കു കഴിഞ്ഞു. ഗുണമേന്‍മയുള്ള ഇന്ധനം പൊതുജനങ്ങള്‍ക്കു നല്‍കാന്‍ യാത്രാ ഫ്യുവല്‍സിനായി.

Related posts

നവകേരള സൃഷ്ടിക്കായി വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കും: മന്ത്രി ഡോ.ആർ ബിന്ദു

Aswathi Kottiyoor

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ വാതിൽപ്പടി സേവനമടക്കമുള്ള പദ്ധതികൾ ഉൾപ്പെടുത്തണം: മന്ത്രി

Aswathi Kottiyoor

ഇന്ധനവില കൊള്ള; നാളെ സംസ്ഥാനത്ത്‌ ചക്രസ്‌തംഭന സമരം.

Aswathi Kottiyoor
WordPress Image Lightbox