24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സുരക്ഷിതം 2.0′ അന്താരാഷ്‌ട്ര സെമിനാർ തുടങ്ങി
Kerala

സുരക്ഷിതം 2.0′ അന്താരാഷ്‌ട്ര സെമിനാർ തുടങ്ങി

വ്യവസായശാലകളിൽ തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഫാക്‌ടറീസ്‌ ആൻഡ്‌ ബോയിലേഴ്‌സ്‌ വകുപ്പ്‌ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര സെമിനാർ ‘സുരക്ഷിതം 2.0’ന്‌ തുടക്കമായി. നോർത്ത്‌ കളമശേരി ചാക്കോളാസ് പവിലിയൻ ഈവന്റ് സെന്ററിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു. തൊഴിൽമന്ത്രി വി ശിവൻകുട്ടി, വ്യവസായമന്ത്രി പി രാജീവ്‌ എന്നിവരും ഓൺലൈനിൽ പങ്കെടുത്തു.

ജർമനി, നെതർലൻഡ്‌സ്‌, അമേരിക്ക, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളിലെ പന്ത്രണ്ടിലധികം വിദഗ്‌ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തൊഴിൽസുരക്ഷാ ഉപകരണങ്ങളുടെ പ്രദർശനവുമുണ്ട്‌. ആധുനിക സാങ്കേതികവിദ്യകളായ നിർമിതബുദ്ധി, റോബോട്ടിക്സ്, മെഷീൻ ലേണിങ്‌, ഐഒടി, ഡാറ്റാ അനലിറ്റിക്സ് എന്നിവയെ തൊഴിലപകടങ്ങളും തൊഴിൽജന്യരോഗങ്ങളും തടയാൻ പ്രയോജനപ്പെടുത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം. ജർമൻ സോഷ്യൽ ആക്സിഡന്റ് ഇൻഷുറൻസ്, നാഷണൽ സേഫ്റ്റി കൗൺസിൽ – കേരള ചാപ്റ്റർ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്‌. ചൊവ്വാഴ്‌ച സമാപിക്കും

Related posts

കേരളത്തിൽനിന്നുള്ളവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; കടുപ്പിച്ച് തമിഴ്നാടും.

Aswathi Kottiyoor

ഒറ്റത്തവണ പ്ലാസ്റ്റിക്കിന്‌ ഗുഡ്‌ബൈ

Aswathi Kottiyoor

ജാപ്പനീസ് ബുള്ളറ്റ് ട്രെയിനിന് തുല്യമായ സര്‍വീസ് ഇന്ത്യയിലും വേണം: സ്റ്റാലിന്‍

Aswathi Kottiyoor
WordPress Image Lightbox