26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം സർവകാല റെക്കോർഡിൽ: മന്ത്രി പി എ മുഹമ്മദ് റിയാസ്
Kerala

ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം സർവകാല റെക്കോർഡിൽ: മന്ത്രി പി എ മുഹമ്മദ് റിയാസ്

ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കേരളം 2022-ല്‍ സർവകാല റെക്കോർഡിലെത്തിയെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. 2022 ൽ 1.88 കോടി ആഭ്യന്തര സഞ്ചാരികൾ കേരളം സന്ദർശിച്ചു. കോവിഡിന് മുമ്പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു.

2022 ൽ ഇത് 1,88,67,414 ആയി ഉയർന്നു. 2.63 ശതമാനം വളർച്ചയാണ് 2022 ൽ നേടിയത്. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ ആറ് ജില്ലകള്‍ സര്‍വ്വകാല റെക്കോര്‍ഡ് കൈവരിച്ചു. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി ,വയനാട് ,ആലപ്പുഴ , മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ്. സഞ്ചാരികളുടെ വരവ് ഈ ജില്ലകളിൽ സർവ്വകാല റെക്കോർഡിലെത്തി

2022-ൽ ഏറ്റവുമധികം ആഭ്യന്തര വിനോദ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലാണ്. തിരുവനന്തപുരം ,ഇടുക്കി ,തൃശൂർ, വയനാട് എന്നീ ജില്ലകൾ ആണ് മുന്നിലുള്ളത്.

Related posts

മൃഗങ്ങളെ പരിപാലിക്കാൻ വെറ്ററിനറി നഴ്‌സിങ് ആശയവുമായി കേരളം, രാജ്യത്ത് ആദ്യത്തേത്.

Aswathi Kottiyoor

സ്കൂൾ കായിക മേളയ്ക്ക് നാളെ തുടക്കം*

Aswathi Kottiyoor

പ്രവാസിമലയാളികൾ നിക്ഷേപിക്കും 500 കോടി

Aswathi Kottiyoor
WordPress Image Lightbox