അനധികൃത ഫ്ലക്സ് ബോര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. ക്ഷമ ദൗര്‍ബല്യമായി കാണരുതെന്ന് കോടതി പറഞ്ഞു.
സത്യവാംഗ്മൂലം സമര്‍പ്പിക്കാത്തതിന് വ്യവസായ സെക്രട്ടറിക്കെതിരെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ മാറ്റാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ലേ എന്ന് കോടതി ചോദിച്ചു.
അതേസമയം മാറ്റിയ പഴയ ബോര്‍ഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോര്പറേഷന് സെക്രട്ടറി കോടതിയെ അറിയിച്ചു. ഇത് കോടതിയെ പരിഹസിക്കുന്നത് പോലെയാണെന്നും ഇതിന് മറുപടിയായി കോടതി പറഞ്ഞു.