23.8 C
Iritty, IN
October 5, 2024
Uncategorized

തുർക്കി–സിറിയ ഭൂകമ്പം

ഭൂകമ്പം: *തുർക്കി–സിറിയ 118 മരണം, ആളുകൾ കുടുങ്ങിക്കിടക്കുന്നു; മരണസംഖ്യ ഉയർന്നേക്കും.*
ഇസ്തംബുള്‍∙ തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി നൂറിലേറെപ്പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.തുർക്കിയിൽ 76 പേരും സിറിയയിൽ 42 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ മലത്യ നഗരത്തിൽ 23 പേർ കൊല്ലപ്പെട്ടതായി ഗവർണർ അറിയിച്ചു. 420 പേർക്കു പരുക്കേറ്റതായും 140 കെട്ടിടങ്ങൾ തകർന്നതായും ഗവർണറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഉർഫയിൽ 17 പേരും ഉസ്മാനിയ (7), ദിയർബാകിർ (6) എന്നിങ്ങനെയാണ് മരിച്ചത്. മരണസംഖ്യ ഇനിയും വർധിക്കുമെന്നാണ് വിവരം.സിറിയയിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ കുറഞ്ഞത് 42 പേർ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയൻ ഔദ്യോഗിക വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു. 200 പേർക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്. വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബ് മേഖലയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായും ഇവിടെ നിരവധിപ്പേർ മരിച്ചതായും സിറിയ സിവിൽ ഡിഫൻസ് സേന അറിയിച്ചു. എന്നാൽ ഇവിടുത്തെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Related posts

സാധാരണയേക്കാൾ ചൂട് കൂടും; സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor

ഉച്ച ഭക്ഷണം തയ്യാറാക്കാൻ വിറകിന് പകരം കത്തിച്ചത് സ്കൂളിലെ ബെഞ്ചുകൾ, അന്വേഷണം

Aswathi Kottiyoor

ഏഴ് ആൺകുട്ടികളെ പീ‍ഡിപ്പിച്ചു, മദ്റസ അധ്യാപകൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox