24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മിയാവാക്കി പദ്ധതി തുടരാമെന്ന്‌ ലോകായുക്ത
Kerala

മിയാവാക്കി പദ്ധതി തുടരാമെന്ന്‌ ലോകായുക്ത

വിനോദ സഞ്ചാര വകുപ്പ്‌ നടപ്പാക്കുന്ന മിയാവാക്കി മാതൃക വനവൽക്കരണ പരിപാടി തുടരാമെന്ന്‌ ലോകായുക്തയുടെ ഇടക്കാല ഉത്തരവ്‌. പദ്ധതിയുടെ നടത്തിപ്പ്‌ അന്തിമ വിധിക്ക്‌ വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവിൽ ജസ്റ്റിസ്‌ സിറിയക്‌ ജോസഫ്‌, ഉപലോകായുക്ത ബഹുമാനപ്പെട്ട ജസ്‌റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങുന്ന ബഞ്ച്‌ വ്യക്തമാക്കി.

മിയാവാക്കി മാതൃകാ വനവല്‌ക്കരണത്തിന്റെ ടെൻഡർ നടപടികൾ ക്രമപ്രകാരമല്ലെന്നാരോപിച്ച് എറണാകുളത്തെ ബിസിനസ്‌ കൺസൾട്ടന്റ്‌ ജയകൃഷ്‌ണനാണ് ലോകായുക്തയിൽ ഹർജി നൽകിയത്‌. പദ്ധതി പുനരാരംഭിക്കാൻ അനുവദിച്ചില്ലെങ്കിൽ അതിനായി തയ്യാറാക്കിയ ചെടികൾ നശിച്ചു പോകുമെന്ന് എതിർഭാഗം അഭിഭാഷകൻ അഡ്വ. എൻ എസ് ലാൽ ചൂണ്ടിക്കാട്ടി.

പദ്ധതി നിർവഹണം തടസപ്പെടുത്തുന്നതോ സ്‌റ്റേ ചെയ്യുന്നതോ ആയ ഇടക്കാല ഉത്തരവുകളൊന്നുമില്ലെന്ന് ലോകായുക്ത ജഡ്‌ജിമാർ ചൂണ്ടിക്കാട്ടി. തുടർന്ന് കൂടുതൽ വ്യക്തതയ്‌ക്കായാണ്‌ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഹർജി മാർച്ച് ഒൻപതിന്‌ വീണ്ടും പരിഗണിക്കും.

Related posts

ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ;നേരത്തേ അറിയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല

Aswathi Kottiyoor

കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ ‘അരങ്ങ്’ സ്കൂൾ കലോത്സവം നടത്തി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox