24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മൂന്നാറിൽ വീണ്ടും ബാലവിവാഹം
Kerala

മൂന്നാറിൽ വീണ്ടും ബാലവിവാഹം

മൂന്നാറിൽ ബാലവിവാഹത്തിനെതിരെ വീണ്ടും കേസ്. 26കാരൻ 17കാരിയെ വിവാഹം ചെയ്ത സംഭവത്തിൽ വരനെതിരെ പോക്സോ നിയമപ്രകാരം ദേവികുളം പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ദേവികുളം എസ്.എച്ച്.ഒ എസ്. ശിവലാൽ പറഞ്ഞു.

ദേവികുളം കുറ്റ്യാർവാലി സ്വദേശിക്കെതിരെയാണ് പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു വിവാഹം. പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ്.ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ മുമ്പാകെ ഹാജരാക്കിയ പെൺകുട്ടിയെ അമ്മയോടൊപ്പം വിട്ടയച്ചു. ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 47കാരൻ 16കാരിയെ വിവാഹം കഴിച്ച സംഭവം കഴിഞ്ഞയാഴ്ചയാണ് പുറത്തുവന്നത്. അതിർത്തിഗ്രാമങ്ങളും ആദിവാസി മേഖലകളും കേന്ദ്രീകരിച്ച് ബാലവിവാഹങ്ങൾ നടക്കുന്നതായി ഇടക്കിടെ റിപ്പോർട്ടുണ്ടെങ്കിലും പരാതി ലഭിക്കാത്തത് പൊലീസിനെയും ശിശുക്ഷേമ സമിതിയെയും കുഴക്കുന്നു. പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ച് വിവാഹം നടത്തുന്ന സംഭവങ്ങളുമുണ്ട്. വീട്ടുകാരുടെയും ബന്ധുക്കളുടെയും അനുവാദത്തോടെയാണ് പല വിവാഹങ്ങളും.

Related posts

16 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ ‘നിയന്ത്രണ’വുമായി ഇന്‍സ്റ്റഗ്രാം

Aswathi Kottiyoor

‘പക്ഷിമൃഗാദികള്‍ കടിച്ചിട്ടില്ലാത്ത പഴങ്ങള്‍ നന്നായി കഴുകി കഴിക്കാം: ആശങ്ക വേണ്ട’.

Aswathi Kottiyoor

ലഹരി വിരുദ്ധ ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6ന് കൈറ്റ് വിക്ടേഴ്സിൽ

Aswathi Kottiyoor
WordPress Image Lightbox