Uncategorized

കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി; സ്വാതന്ത്ര്യദിനം ആഘോഷിച്ച് പ്രവാസ ലോകം

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു പ്രവാസ ലോകവും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു യുഎഇയിൽ വിപുലമായ പരിപാടികളാണ് അരങ്ങേറിയത്. ഇന്ത്യൻ എംബസിയുടെയുടെയും കോൺസുലേറ്റിന്റെയും ആഭിമുഘ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ
നൂറുകണക്കിന് പേർ പങ്കെടുത്തു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ദേശീയ പതാക ഉയർത്തി.

രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം അംബാസഡർ വായിച്ചു. തുടർന്ന് രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ ഡോ. വിഷ്ണു വർധൻ റെഡ്ഢി ദേശീയ പതാക ഉയർത്തി. വിവിധ സംഘടനാ പ്രതിനിധികളും സാമൂഹിക, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖരും സാധാരണക്കാരും തൊഴിലാളികളും വിവിധ സ്കൂൾ വിദ്യാർത്ഥികളുമെല്ലാം ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തു. ദേശഭക്തി ഗാനങ്ങൾ അടക്കമുള്ള കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button