Uncategorized

ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരം, തീരുമാനം ഞാനും മുഖ്യമന്ത്രിയും ആലോചിച്ചെടുത്തത്: കെ മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ ടാസ്‌ക് ഫോഴ്‌സ് സദുദ്ദേശപരമെന്ന് മന്ത്രി കെ മുരളീധരന്‍. ടാസ്‌ക് ഫോഴ്‌സിനെ തീരുമാനിക്കുന്ന കാര്യം താനും മുഖ്യമന്ത്രിയും കൂടി ആലോചിച്ചെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളെക്കുറിച്ച് വേണ്ടി വന്നാല്‍ പരിശോധിച്ച് തീരുമാനമെടുക്കും. ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. തങ്ങളെ തമ്മില്‍ പിരിക്കാനാരും നോക്കേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

എല്ലാ കാര്യങ്ങളും തങ്ങള്‍ ആലോചിച്ചാണ് തീരുമാനം എടുക്കാറുള്ളത്. ഇതുസംബന്ധിച്ച ക്ലാരിറ്റി മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കും. ടാസ്‌ക് ഫോഴ്‌സിന്‌റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കുരുക്കിയ ഗണ്‍മാന്‌റെ മൊഴിയിലും അദ്ദേഹം പ്രതികരിച്ചു. ഒരു കരിങ്കൊടി കണ്ടാലിങ്ങനെ ഭയപ്പെടേണ്ടതുണ്ടോയെന്ന് ചോദിച്ച മന്ത്രി, രാഷ്ട്രീയവുമായി ബന്ധമില്ലാത്തവര്‍ പെട്ടെന്ന് രാഷ്ട്രീയത്തില്‍ വന്ന് മന്ത്രിയാവുമ്പോള്‍ സംഭവിക്കുന്ന കുഴപ്പങ്ങളാണിതെന്നും പരിഹസിച്ചു. അതാണ് പാവം ഗണ്‍മാന്‍ പ്രതിയാവാന്‍ കാരണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

ആരോഗ്യ മേഖലയില്‍ കച്ചവട നീക്കം: മുഖ്യമന്ത്രി അധ്യക്ഷനായ ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം അടിമുടി ദുരൂഹം
അതേസമയം, ആരോഗ്യമേഖലയിലെ ടാസ്‌ക് ഫോഴ്‌സിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി അധ്യക്ഷനായ ടാസ്‌ക് ഫോഴ്‌സ് എന്ന് സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം ആരോപിച്ചു. ടാസ്‌ക് ഫോഴ്‌സ് അല്ല, കോര്‍പ്പറേറ്റ് ഫോഴ്‌സാണിത്. ജനങ്ങള്‍ക്ക് പരിചിതമായിട്ടുള്ള ആരോഗ്യ വിദഗ്ധര്‍ പട്ടികയില്‍ ഇല്ല. മുഖ്യമന്ത്രി സൂപ്പര്‍ ഹീറോ കളിച്ച് മന്ത്രിമാരുടെ അഭിപ്രായം പോലും കേള്‍ക്കാതെ നേരിട്ട് സമിതി രൂപീകരിക്കുകയാണ്. ആരോഗ്യ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചിന്താ ജെറാം പറഞ്ഞു.

ആരോഗ്യമേഖലയിലെ സമഗ്ര മാറ്റത്തിന് രൂപീകരിച്ച മുഖ്യമന്ത്രി അധ്യക്ഷനായ ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനത്തിൽ ദുരൂഹതയുണ്ടെന്ന് വാർത്ത വന്നിരുന്നു. 16 അംഗ സമിതിയില്‍ ഏറെയും വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപന ഉടമകളാണ്. സമിതിയില്‍ വന്‍കിട സ്വകാര്യ ലാബ് മുതലാളിയും സ്വകാര്യ ആശുപത്രി വ്യവസായികളും അംഗങ്ങളായുള്ളപ്പോള്‍, പൊതുജനാരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്തിയില്ലെന്നും വിമര്‍ശനമുണ്ടായി. 12 അംഗങ്ങളില്‍ പലരും അഴിമതി ആരോപണം ഉള്‍പ്പടെ നേരിടുന്നവരാണെന്നതാണ് മറ്റൊരു വസ്തുത. മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ ഖേല്‍ക്കറും സമിതിയിലുണ്ട്. കച്ചവട താല്‍പ്പര്യം മാത്രമാണ് സമിതിയുടെ ലക്ഷ്യമെന്ന ആക്ഷേപം ശക്തമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button