Uncategorized

പയ്യാവൂർ പൈസക്കരിയിൽ വാഹന അപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

പയ്യാവൂർ പൈസക്കരിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പൈസക്കരി ദേവമാത കോളേജ് വിദ്യാർത്ഥി ആൽവിൻ തോമസ് ആണ് മരണപ്പെട്ടത്. കോളേജിലേക്ക് പരീക്ഷ എഴുതാൻ വരുകയായിരുന്ന ആൽവിന്റെ ബൈക്ക് ചരളിൽ തെന്നി മറിയുകയും എതിർ ദിശയിൽ വന്ന ടോറസ് ലോറിയുടെ അടിയിൽപെടുകയും ചെയ്തു. ആൽവിന്റെ ദേഹത്ത് കൂടി ലോറി കയറിയാണ് മരണം സംഭവിച്ചത്. പൊന്മല തട്ടുകുന്നിൽ താമസിക്കുന്ന തേവാരിയിൽ വിൻസന്റ് അമ്പിളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആൽവിൻ. സഹോദരൻ എബിൻ ഡിഗ്രി വിദ്യാർഥിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button