Uncategorized

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടല്‍; ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയില്‍ മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചത്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി ന്യൂഡല്‍ഹിയില്‍ റെയില്‍വേ മന്ത്രിയെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും നേരില്‍ കണ്ടിരുന്നു. മാവേലിക്കര മണ്ഡലത്തിലെ യാത്രക്കാരും വിവിധ യാത്രക്കാരുടെ സംഘടനകളും ഉന്നയിച്ച ആവശ്യങ്ങളും റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ ഇടപെടലിന്റെ ഫലമായാണ് മൂന്ന് പ്രത്യേക സര്‍വീസുകള്‍ കൂടി അനുവദിച്ചിരിക്കുന്നത്.

06573/06574 YPR-TVCN-YPR എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഓഗസ്റ്റ് 21, 22 തീയതികളിലാണ് സര്‍വീസ് നടത്തുക. ഓഗസ്റ്റ് 21ന് YPRല്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന 06573 ട്രെയിന്‍ ചങ്ങനാശ്ശേരിയില്‍ രാവിലെ 10.04ന്, ചെങ്ങന്നൂരില്‍ 10.25ന്, മാവേലിക്കരയില്‍ 10.37ന്, ശാസ്താംകോട്ടയില്‍ 11.13ന് എത്തി യഥാക്രമം ഒരു മിനിറ്റ് വീതം നിര്‍ത്തും.

ഓഗസ്റ്റ് 22ന് തിരുവനന്തപുരത്ത് നിന്ന് YPRലേക്ക് പോകുന്ന 06574 ട്രെയിന്‍ ശാസ്താംകോട്ടയില്‍ വൈകിട്ട് 4.32ന്, മാവേലിക്കരയില്‍ 5.06ന്, ചെങ്ങന്നൂരില്‍ 5.18ന്, ചങ്ങനാശ്ശേരിയില്‍ 5.38ന് എത്തും.

06575/06576 SMVB-TVCN-BNC എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഓഗസ്റ്റ് 22, 23 തീയതികളിലാണ് സര്‍വീസ്. ഓഗസ്റ്റ് 22ന് SMVBയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 06575 ട്രെയിന്‍ ചങ്ങനാശ്ശേരിയില്‍ രാവിലെ 6.50ന്, ചെങ്ങന്നൂരില്‍ 7.15ന്, മാവേലിക്കരയില്‍ 7.29ന്, ശാസ്താംകോട്ടയില്‍ 8.10ന് എത്തും. ഓഗസ്റ്റ് 23ന് തിരുവനന്തപുരത്ത് നിന്ന് BNCയിലേക്ക് പോകുന്ന 06576 ട്രെയിന്‍ ശാസ്താംകോട്ടയില്‍ ഉച്ചയ്ക്ക് 1.58ന്, മാവേലിക്കരയില്‍ 2.33ന്, ചെങ്ങന്നൂരില്‍ 2.43ന്, ചങ്ങനാശ്ശേരിയില്‍ 3.03ന് എത്തും.

06579/06580 BNC-TVCN-BNC എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഓഗസ്റ്റ് 28, 29 തീയതികളിലാണ് സര്‍വീസ് നടത്തുക. ഓഗസ്റ്റ് 28ന് BNCയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 06579 ട്രെയിന്‍ ചങ്ങനാശ്ശേരിയില്‍ രാവിലെ 7.00ന്, ചെങ്ങന്നൂരില്‍ 7.25ന്, മാവേലിക്കരയില്‍ 7.39ന്, ശാസ്താംകോട്ടയില്‍ 8.20ന് എത്തും. ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് നിന്ന് BNCയിലേക്ക് പോകുന്ന 06580 ട്രെയിന്‍ ശാസ്താംകോട്ടയില്‍ ഉച്ചയ്ക്ക് 1.58ന്, മാവേലിക്കരയില്‍ 2.33ന്, ചെങ്ങന്നൂരില്‍ 2.43ന്, ചങ്ങനാശ്ശേരിയില്‍ 3.03ന് എത്തും.

ബെംഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളില്‍നിന്ന് ഓണത്തിന് നാട്ടിലേക്ക് എത്തുന്നവര്‍ക്കും ഓണാവധിക്ക് ശേഷം മടങ്ങുന്നവര്‍ക്കും മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏറെ പ്രയോജനപ്പെടുമെന്ന ആശ്വാസത്തിലാണ് മറുനാടൻ മലയാളികളായ യാത്രക്കാർ. മാവേലിക്കര മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ലഭിച്ചതോടെ മണ്ഡലത്തിലെ കൂടുതല്‍ യാത്രക്കാര്‍ക്ക് പ്രത്യേക സര്‍വീസുകളുടെ പ്രയോജനം ലഭിക്കും.

‘ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന ആവശ്യം റെയില്‍വേ മന്ത്രിയെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും നേരില്‍ കണ്ട് ഉന്നയിച്ചിരുന്നു. മണ്ഡലത്തിലെ യാത്രക്കാരുടെയും യാത്രക്കാരുടെ സംഘടനകളുടെയും ആവശ്യങ്ങളും റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായി മൂന്ന് പ്രത്യേക സര്‍വീസുകള്‍ കൂടി അനുവദിക്കുകയും ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ലഭിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ട്. മാവേലിക്കര മണ്ഡലത്തിലെ റെയില്‍വേ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകളും സ്റ്റോപ്പുകളും നേടിയെടുക്കുന്നതിനുമുള്ള ഇടപെടലുകള്‍ തുടരും’ എന്നാണ് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button