Uncategorized

ഖത്തീഫിൽ ജോലിസ്ഥലത്തുണ്ടായ അപകടം; ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി

സൗദി അറേബ്യയിലെ ഖത്തീഫിൽ ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി പ്രവാസി നിര്യാതനായി. കൊല്ലം അഞ്ചൽ ചന്നപ്പേട്ട സ്വദേശി ഷാനി ബേബി (42) ആണ് അന്തരിച്ചത്.

ഖത്തീഫിലെ ഒരു സ്റ്റോറിൽ ജോലിക്കിടെ ഫോർക്ക്ലിഫ്റ്റിനിടയിൽപ്പെട്ടാണ് അപകടമുണ്ടായത്. ശരീരത്തിന് സാരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്തു മാസം മുമ്പാണ് ഷാനി ബേബി മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി സൗദി അറേബ്യയിലെത്തിയത്. പ്രമുഖ സാമൂഹിക പ്രവർത്തകരായ നാസ് വക്കത്ത്, മൻസൂർ നൈന, സലീം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് പരേതനായ ഷാനി ബേബിയുടെ കുടുംബം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button