23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിൽ വൻ വർദ്ധനവ്
Uncategorized

ആഭ്യന്തര വൈദ്യുതി ഉൽപ്പാദനത്തിൽ വൻ വർദ്ധനവ്


ആഭ്യന്തര വൈദ്യുതി ഉത്പാദനത്തില്‍ നടപ്പ് സാമ്പത്തിക വർഷത്തിൽ ഉണ്ടായത് വൻ വർദ്ധനവ്.

2022-23 സാമ്പത്തിക വർഷം ഡിസംബർ 31 വരെയുള്ള ഉൽപാദന പ്ലാൻ (Generation Plan) അനുസരിച്ച് ജലവൈദ്യുത നിലയങ്ങളിൽ നിന്നും പ്രതീക്ഷിച്ച വൈദ്യുതി ഉത്പാദനം ഏകദേശം 5950 ദശലക്ഷം യൂണിറ്റ് ആയിരുന്നു. എന്നാൽ ഇതേ കാലയളവിൽ ജലവൈദ്യുത നിലയങ്ങളിൽ നിന്നും 7414 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനായി.

2021-22ലെ ആഭ്യന്തര സൗരോർജ്ജ ഉൽപാദനം 159.38 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കിൽ നടപ്പ് സാമ്പത്തിക വർഷം ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ആഭ്യന്തര സൗരോർജ്ജ ഉൽപാദനം 275.75 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

ജൂൺ ആദ്യം ജലസംഭരണികളിൽ ലഭ്യമായിരുന്ന ഉയർന്ന കരുതൽ ശേഖരം, നടപ്പ് വർഷം അധികമായി ലഭിച്ച നീരൊഴുക്ക്, നിലയങ്ങളുടെ സ്ഥാപിതശേഷിയില്‍ ഉണ്ടായ വര്‍ദ്ധനവ് എന്നിവയാണ് ആഭ്യന്തര ഉല്‍പാദന വര്‍ദ്ധനവിന് സഹായകമായ ഘടകങ്ങൾ.

Related posts

യുവനടി ലക്ഷ്മിക സജീവൻ അന്തരിച്ചു

Aswathi Kottiyoor

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു, പിന്നിലിരുന്ന യുവാവിന് ദാരുണാന്ത്യം, സംഭവം സിനിമ കണ്ട് മടങ്ങവേ

Aswathi Kottiyoor

കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാന് പരുക്ക്

Aswathi Kottiyoor
WordPress Image Lightbox