24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
Uncategorized

സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി ഇറങ്ങുന്നതിന് തൊട്ടുമുന്‍പായി എറണാകുളം ഗസ്റ്റ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. ബജറ്റുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുഖ്യമന്ത്രിയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് എറണാകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്.

ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് നിരവധി പൊലീസുകാരെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നീക്കം ചെയ്യുകയാണ്. മുഖ്യമന്ത്രി എറണാകുളം ജില്ലയില്‍ എത്തിയപ്പോള്‍ തന്നെ ആലുവയില്‍ വച്ച് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസും പരിസരവും വലിയ പൊലീസ് വലയത്തിലാണുള്ളത്.

Related posts

തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ യാതൊരു ആശങ്കയും ഇല്ല, ആർക്കും പരാതി കൊടുക്കാം; രാഹുൽ മാങ്കൂട്ടത്തിൽ

Aswathi Kottiyoor

‘ട്രാൻസ്ജൻഡറിനെ നാട്ടുകാർ തല്ലിക്കൊന്നു’; കുട്ടികളെ തട്ടികൊണ്ടുപോയെന്നാരോപിച്ചായിരുന്നു മർദനം

Aswathi Kottiyoor

തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞു; ഒരാളുടെ നില ഗുരുതരം, 8 പേർ ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox