25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • അന്താരാഷ്ട്ര ശുചിത്വ ടെക്നോളജിക്കൽ കോൺക്ലേവിന് നാളെ (04 ഫെബ്രുവരി) തുടക്കം
Kerala

അന്താരാഷ്ട്ര ശുചിത്വ ടെക്നോളജിക്കൽ കോൺക്ലേവിന് നാളെ (04 ഫെബ്രുവരി) തുടക്കം

ശുചിത്വ മേഖലയിലെ പുത്തൻ അറിവുകൾ പരിചയപ്പെടുത്തുന്ന ‘ജി എക്‌സ് കേരള’23’ നാളെ (ശനിയാഴ്ച) കൊച്ചിയിൽ ആരംഭിക്കും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും. ജർമ്മൻ കോൺസുൽ ജനറൽ ആചിം ബർക്കാർട്ട് മുഖ്യാതിഥിയായിരിക്കും. ചീഫ് സെക്രട്ടറി വി പി ജോയ് ആമുഖ പ്രഭാഷണം നടത്തും. കൊച്ചി മേയർ എം അനിൽ കുമാർ, ഹൈബി ഈഡൻ എം പി, എംഎൽഎമാരായ ടി ജെ വിനോദ്, കെ എൻ ഉണ്ണികൃഷ്ണൻ, കെ ജെ മാക്‌സി, ഉമാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, നവകേരള കർമ്മ പദ്ധതി കോർഡിനേറ്റർ ടി എൻ സീമ തുടങ്ങിയവർ സംസാരിക്കും. മറൈൻ ഡ്രൈവിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് വേദി.

മാലിന്യ സംസ്‌കരണ രംഗത്തെ പുത്തൻ രീതികളും സാധ്യതകളും പരിചയപ്പെടുത്തുന്ന നൂറിലധികം സ്റ്റാളുകൾ, 26 സാങ്കേതിക സെഷനുകൾ, വർക്ക് ഷോപ്പുകൾ, ലൈവ് ഡെമോകൾ, വിദ്യാർഥികളുടെ ആശയങ്ങൾ പങ്കുവെക്കുന്ന ഹാക്കത്തോൺ, സംരംഭകസമ്മേളനം തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും 150ലേറെ പ്രമുഖരാണ് മൂന്ന് ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന സെമിനാറുകളിലും പരിപാടികളിലും സംബന്ധിക്കുന്നത്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ചുരുങ്ങിയത് പത്ത് പ്രതിനിധികൾ എക്‌സ്‌പോയിൽ പങ്കെടുക്കാനെത്തും. ഇതിന് പുറമേ മാലിന്യമേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ, പരിസ്ഥിതി പഠന വിദ്യാർഥികൾ, മാധ്യമപ്രതിനിധികൾ, സംരംഭകർ തുടങ്ങിയവരെല്ലാം എക്‌സ്‌പോയ്‌ക്കെത്തും.

കക്കൂസ് മാലിന്യം വീടുകളിലെത്തി ശുദ്ധീകരിക്കാൻ കഴിയുന്ന അത്യാധുനിക വാഹനങ്ങൾ, ജലാശയങ്ങൾ ശുചിയാക്കുന്ന റോബോട്ടിക് സംവിധാനം, ഫ്‌ലക്‌സ്- പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങളാക്കുന്നതിന്റെ ലൈവ് ഡെമോ, മലിനജലം ഒഴുകുന്ന ഓടകൾ വൃത്തിയാക്കുന്ന റോബോട്ടിക് സാങ്കേതിക വിദ്യ, പ്രീഫാബ്രിക്കേറ്റഡ് എസ് ടി പികൾ, റോഡ് ക്ലീനിംഗ് മിഷിനുകൾ തുടങ്ങി നിരവധി സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. സാങ്കേതിക വിദ്യ വികസിപ്പിച്ച സംരംഭകരെയും കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളടക്കമുള്ള സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റിംഗ്, മാലിന്യ സംസ്‌കരണ രംഗത്തെ സംരംഭകർക്കായുള്ള പ്രത്യേകസമ്മേളനം, മാലിന്യ സംസ്‌കരണ രംഗത്തെ പുത്തൻ ആശയങ്ങൾ, വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഹാക്കത്തോൺ തുടങ്ങിയ പരിപാടികളും എക്‌സ്‌പോയിലുണ്ട്.

Related posts

തിരഞ്ഞെടുപ്പ് കോഴ: സി.കെ. ജാനുവിന്റെ ശബ്ദപരിശോധന നടത്തി; പണം കൈമാറിയതിന്റെ തെളിവ് കിട്ടിയതായി സൂചന.

Aswathi Kottiyoor

മുഖ്യമന്ത്രിതല ചർച്ച ; പ്രതീക്ഷയർപ്പിച്ച്‌ കർണാടകം ; മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും

Aswathi Kottiyoor

കേരളാ പൊലീസ്‌ മികച്ചത്‌ ;യുപിയേക്കാൾ ഏറെമുന്നിൽ : ഗവർണർ

Aswathi Kottiyoor
WordPress Image Lightbox