23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്‌കോളര്‍ഷിപ്പ്: മത്സര പരീക്ഷ*
Uncategorized

സ്‌കോളര്‍ഷിപ്പ്: മത്സര പരീക്ഷ*

*

പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള ഈ അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനായി ഈ അധ്യയന വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി മത്സര പരീക്ഷ നടത്തുന്നു. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയാത്ത വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലുകള്‍ സഹിതം ഫെബ്രുവരി 20നകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസിലോ ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700357.
03/02/2023

Related posts

രണ്ടാംദിനം എഐ ക്യാമറയിൽ കുടുങ്ങിയത് 49317 പേർ; കൂടുതൽ തിരുവനന്തപുരത്ത്, കുറവ് ആലപ്പുഴയിൽ

Aswathi Kottiyoor

‘ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസ്’; പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് മോദി, കോൺ​ഗ്രസിന് വിമര്‍ശനം

Aswathi Kottiyoor

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox