24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍:അപേക്ഷ ക്ഷണിച്ചു*
Uncategorized

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍:അപേക്ഷ ക്ഷണിച്ചു*

*അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍:അപേക്ഷ ക്ഷണിച്ചു*

പയ്യന്നൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ പെരിങ്ങോം-വയക്കര, കാങ്കോല്‍-ആലപ്പടമ്പ, എരമം-കൂറ്റൂര്‍, ചെറുപുഴ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 18നും 46നും ഇടയില്‍ പ്രായമുളള എസ് എസ് എല്‍ സി പാസായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്ന വനിതകളില്‍ നിന്നും ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 2022 ഡിസംബര്‍ 31 ന് 46 വയസ് കവിയരുത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം വരെ ഇളവ് ലഭിക്കും. വര്‍ക്കര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ എസ് എസ് എല്‍ സി പാസായ അപേക്ഷകരുടെ അഭാവത്തില്‍ എസ് എസ് എല്‍ സി തോറ്റവരെയും പട്ടികവര്‍ഗവിഭാഗത്തില്‍ എസ് എസ് എല്‍ സി പാസാകാത്തവരോ തോറ്റവരോ ഇല്ലെങ്കില്‍ എട്ടാം ക്ലാസ് തോറ്റവരെയും പരിഗണിക്കും.
അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ പയ്യന്നൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോറത്തിന്റെ മാതൃക പെരിങ്ങോം ടൗണിലെ പയ്യന്നൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലും പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌കുകളിലും ലഭിക്കും. ഫോണ്‍: 04985 236166.
01/02/23

Related posts

ബിജെപി മുക്ത ദക്ഷിണഭാരതം സാധ്യമായി,മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഉള്ള അവസരമെന്ന് മുസ്ലിംലീഗ്

Aswathi Kottiyoor

തൃപ്പൂണിത്തുറ സ്ഫോടനം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, പൊള്ളലേറ്റ 2പേര്‍ക്ക് ശസ്ത്രക്രിയ, ഒരാളുടെ നിലഗുരുതരം

Aswathi Kottiyoor

‘ജെസ്നയെ കാണാതാകുന്നത് ഒരു വ്യാഴാഴ്ച, മുമ്പ് മൂന്നാല് വ്യാഴാഴ്ചകളിൽ ജെസ്ന കോളേജിൽ ചെന്നിട്ടില്ല’: അച്ഛൻ ജയിംസ്

Aswathi Kottiyoor
WordPress Image Lightbox