23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • 39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പിടിഎസ് എം കെ ശാന്തകുമാരിക്ക് യാത്രയയപ്പ്*
Uncategorized

39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പിടിഎസ് എം കെ ശാന്തകുമാരിക്ക് യാത്രയയപ്പ്*

*39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പിടിഎസ് എം കെ ശാന്തകുമാരിക്ക് യാത്രയയപ്പ്*

39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പിടിഎസ് എം കെ ശാന്തകുമാരിക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകി പേരാവൂർ എക്സൈസ് ഓഫീസിലെ സഹപ്രവർത്തകർ.

ചടങ്ങിൽ പങ്കെടുക്കാൻ മുൻവർഷങ്ങളിൽ ഇവിടെ പ്രവർത്തിച്ച് വിരമിച്ച ഉദ്യോഗസ്ഥരും ഇപ്പോൾ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നവരും എത്തിച്ചേർന്നതോടെ യാത്രയയപ്പ് ചടങ്ങ് തലമുറകളുടെ സംഗമ വേദിയായി.

റേഞ്ച് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷ് അധ്യക്ഷത വഹിച്ചു. സർവ്വീസിലിരിക്കെ മരണപ്പെട്ട എക്സൈസ് ഡ്രൈവർ ഉത്തമൻ മൂലയിലിനെ ചടങ്ങിൽ അനുസ്മരിച്ചു.
എക്സൈസ് ഇരിട്ടി സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉപഹാര സമർപ്പണം നടത്തി.

എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്ത്, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വി സി സുകേഷ് കുമാർ, എക്സൈസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിട്ടി മേഖലാ പ്രസിഡൻ്റ് സി പദ്മനാഭൻ, റിട്ട. എക്സൈസ് ഇൻസ്പെക്ടർ എ എസ് പുരുഷോത്തമൻ, റിട്ട അസി. ഇൻസ്പെക്ടർമാരായ കെ കെ രവീന്ദ്രൻ, എം എ ജോണി, കെഎസ്ഇഎസ്എ സംസ്ഥാന കൗൺസിലർ എം ബി സുരേഷ് ബാബു, കെഎസ്ഇഎസ്എ ജില്ലാ കമ്മിറ്റി അംഗം കെ ശ്രീജിത്ത്, വനിത സി ഇ ഒ ആതിര സി ബി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രിവൻ്റീവ് ഓഫീസർ എം പി സജീവൻ സ്വാഗതവും പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ് നന്ദിയും പറഞ്ഞു. എം കെ ശാന്തകുമാരി മറുപടി പ്രസംഗം നടത്തി.തുടർന്ന് സ്നേഹവിരുന്ന് നടത്തി.

Related posts

വീട്ടുമുറ്റത്ത് സിമന്റ് കട്ടകൾ ഇറക്കുന്നത് തടഞ്ഞ് സിഐടിയു; ചുമട് ഇറക്കിയത് ​ഗൃഹനാഥനും ഭാര്യയും ചേർ‌ന്ന്

Aswathi Kottiyoor

3260 കോടി പിന്നിട്ടു; കെഎസ്ഇബിയിൽ കുടിശിക നിവാരണയജ്ഞം

Aswathi Kottiyoor

പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ കടുവയുടെ സാന്നിദ്ധ്യം; ജാ​ഗ്രതാ നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox