24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കുണ്ടന്നൂർ വെടിക്കെട്ടുപുരയിലെ സ്‌ഫോടനം; പൊള്ളലേറ്റ തൊഴിലാളി മരിച്ചു.*
Uncategorized

കുണ്ടന്നൂർ വെടിക്കെട്ടുപുരയിലെ സ്‌ഫോടനം; പൊള്ളലേറ്റ തൊഴിലാളി മരിച്ചു.*


തൃശൂർ> കുണ്ടന്നൂരിൽ വെടിക്കെട്ട്‌ പുരയിലുണ്ടായ സ്‌ഫോടത്തിൽ പൊള്ളലേറ്റ് തൊഴിളാളി മരിച്ചു. പാലക്കാട്‌ ആലത്തൂർ കാവശേരി മണി (മണികണ്‌ഠൻ 50) ആണ് മരിച്ചത്.

തിങ്കളാഴ്‌ച വൈകിട്ട്‌ അഞ്ചോടെയാണ് അപകടം. സ്‌ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. വെടിക്കെട്ട്‌പുര ഉണ്ടായിരുന്നിടത്ത്‌ 20 മീറ്റർ ആഴത്തിൽ കുഴിയായി. സമീപത്തെ മരങ്ങൾക്കും തീപിടിച്ചു. കുന്നംകുളം വരെയുള്ളയിടങ്ങളിൽ വീടിന്റെയും സ്കൂളുകളുടെയും ചില്ലും ഓടും തകർന്നു. ഇത്‌വീണ്‌ പലർക്കും പരിക്കേറ്റു.

കുണ്ടന്നൂർ സുന്ദരാക്ഷന്റെ ഉടമസ്ഥതയിലുള്ള വാഴാനി പുഴക്കരികിലെ നെൽപ്പാടത്തിനോട് ചേർന്ന് തെക്കേക്കര തെങ്ങും പറമ്പിലാണ്‌ വെടിക്കെട്ടുപുര പ്രവർത്തിച്ചിരുന്നത്‌. പ്രധാന വെടിക്കെട്ടുപുര തൊട്ടടുത്തുണ്ടായിരുന്നു. ഇവിടേക്ക്‌ തീ പടരാത്തത്‌ വൻ ദുരന്തം ഒഴിവാക്കി. കുണ്ടന്നൂർ ശ്രീനിവാസനാണ്‌ ലൈസൻസി. മൊത്തം ആറു തൊഴിലാളികളാണ്‌ ഇവിടെയുണ്ടായിരുന്നത്‌. അമിട്ടിനുള്ള മരുന്നും ഗുളികകളും വെടിക്കെട്ട്‌ പുരയ്‌ക്ക്‌ പുറത്ത്‌ ഉണക്കാനിട്ടിരുന്നു. വൈകിട്ട്‌ ഇത്‌ ചാക്കിലാക്കി കെട്ടി ഷെഡിനുള്ളിലേക്ക്‌ വയ്‌ക്കുന്നതിനിടെയാണ്‌ പൊട്ടിത്തെറി. കാരണം വ്യക്തമായിട്ടില്ല.

സ്ഫോടനവുമായി ബന്ധപ്പെട്ട്‌ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുണ്ടന്നൂർ സ്വദേശികളായ സ്ഥലം ഉടമ പുഴയ്ക്കൽ സുന്ദരാക്ഷൻ, ലൈസൻസി കള്ളിവളപ്പിൽ ശ്രീനിവാസൻ എന്നിവരെയാണ്‌ കസ്‌റ്റഡിയിലെടുത്തത്‌. എക്സ്പ്ലോസീവ് നിയമ പ്രകാരമാണ്‌ കേസെടുത്തത്.

Related posts

വീട്ടിലെ വിളക്കണഞ്ഞത് പറഞ്ഞും കരഞ്ഞും… ആദ്യത്തെ കത്ത് എത്തുംമുൻപ് അന്ത്യയാത്ര

Aswathi Kottiyoor

കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപ്പാത, ശീതീകരിച്ച ഹൈടെക് പാതയിലൂടെ കോഫി കുടിച്ച് നടക്കാം, ജൂണിൽ തുറക്കും

Aswathi Kottiyoor

ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox