22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി
Kerala

വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി

കേന്ദ്ര സർക്കാരിന്റെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് 2021, സറൊഗസി (റെഗുലേഷൻ) ആക്ട് 2021 എന്നിവയനുസരിച്ച് സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.

ആക്ടിലെ മാർഗ്ഗനിർദേശമനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് രജിസ്‌ട്രേഷൻ നൽകുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബോർഡ് പരിശോധന നടത്തി മാനദണ്ഡങ്ങൾ പാലിക്കുന്ന, സംസ്ഥാനത്തെ ലെവൽ 1, ലെവൽ 2 (എ.ആർ.ടി.ക്ലിനിക്ക്), സറൊഗസി ക്ലിനിക്ക് എന്നിവയുടെ രജിസ്‌ട്രേഷൻ അപ്രോപ്രിയേറ്റ് അതോറിറ്റി നൽകി തുടങ്ങി.

ആദ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപ്രോപ്രിയേറ്റ് അതോറിറ്റി ചെയർപേഴ്‌സണായ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയന്റ് സെക്രട്ടറി ഡോ.ചിത്ര.എസ് ഡോ. ആർ. അനുപമയ്ക്ക് കൈമാറി.

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, അപ്രോപ്രിയേറ്റ് അതോറിറ്റി മെമ്പർ ഡോ.ജയശ്രീ വാമൻ, സ്റ്റേറ്റ് ബോർഡ് മെമ്പർ ഡോ.ശങ്കർ. വി.എച്ച്, സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ.ബിനോയ് എസ്.ബാബു, സ്റ്റേറ്റ് മാസ് എജുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഇൻ ചാർജ് കെ.എൻ.അജയ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി.സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു.

Related posts

കാടിറങ്ങാൻ 10 കടുവകൾ കൂടി; വനത്തിന് ഉൾക്കൊള്ളാൻ ആവുന്നതിലും അധികം കടുവകൾ വയനാട്ടിൽ

Aswathi Kottiyoor

പഴശ്ശി പുഴയിൽ അനധികൃത മണല്‍വാരല്‍ വ്യാപകം

Aswathi Kottiyoor

ലിംഗമാറ്റ ശസ്‌ത്രക്രിയക്ക്‌ പ്രോട്ടോകോൾ ; ട്രാൻസ്‌ജെൻഡർ പ്രശ്നം പഠിക്കാൻ സമിതി.

Aswathi Kottiyoor
WordPress Image Lightbox