24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇനി കുടിവെള്ളവും സ്വകാര്യം
Kerala

ഇനി കുടിവെള്ളവും സ്വകാര്യം

എ.​ഡി.​ബി വാ​യ്​​പ​യു​ടെ മ​റ​വി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി ന​ഗ​ര​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​വി​ത​ര​ണ സം​വി​ധാ​നം പൂ​ർ​ണ​മാ​യി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ കൈ​മാ​റു​ന്നു. 10​ വ​ർ​ഷ​ത്തേ​ക്ക്​ ഉ​ൽ​പാ​ദ​ന​വും വി​ത​ര​ണ​വു​മ​ട​ക്കം സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ കൈ​മാ​റു​ന്ന​താ​ണ്​ പ​ദ്ധ​തി. 2017ൽ ​തു​ട​ങ്ങി​യ ശ്ര​മ​ങ്ങ​ൾ ജീ​വ​ന​ക്കാ​ര​ട​ക്കം ന​ട​ത്തി​യ ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ്പി​നെ തു​ട​ർ​ന്ന്​ ച​വി​ട്ടി​പ്പി​ടി​ച്ചെ​ങ്കി​ലും പു​തി​യ ഭാ​വ​ത്തി​ലാ​ണ്​ അ​നു​മ​തി​നീ​ക്കം.

വി​ത​ര​ണ​ക്കു​ഴ​ലു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ലും പ​മ്പി​ങ്​ സ്​​റ്റേ​ഷ​ൻ ന​വീ​ക​ര​ണ​വു​മാ​ണ്​ 2000 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ലു​ള്ള​ത്. എ​ന്നാ​ൽ വാ​യ്​​പ ല​ഭി​ക്കാ​ൻ 10​ വ​ർ​ഷ​ത്തേ​ക്ക്​ ചു​മ​ത​ല പൂ​ർ​ണ​മാ​യി സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ കൈ​മാ​റ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. അ​ഞ്ചു​വ​ർ​ഷം ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക്​ നി​ർ​വ​ഹ​ണ ചു​മ​ത​ല​യു​മാ​ണ്​ കൈ​മാ​റേ​ണ്ട​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ സി.​എം.​ഡി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

ഫ​ല​ത്തി​ൽ 10​ വ​ർ​ഷം ര​ണ്ടു​പ​ദ്ധ​തി​ക​ളി​ലും ജ​ല​അ​തോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണം ന​ഷ്​​ട​​പ്പെ​ടും. നി​ര​ക്ക്​ നി​ശ്ച​യി​ക്ക​ലും വെ​ള്ള​ക്ക​രം പി​രി​ക്ക​ലു​മ​ട​ക്കം അ​ധി​കാ​ര​ങ്ങ​ൾ ക​രാ​ർ ക​മ്പ​നി​ക്ക്​ കി​ട്ടും​വി​ധ​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വാ​യ്​​പ​വ്യ​വ​സ്ഥ​ക​ളി​ലു​ണ്ടെ​ങ്കി​ലും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​യാ​ഴ്ച സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ സി.​എം.​ഡി​യെ സ​ന്ദ​ർ​ശി​ച്ച​​പ്പോ​ൾ വെ​ള്ള​ക്ക​രം പി​രി​ക്ക​ല​ട​ക്കം റ​വ​ന്യൂ​വി​ഭാ​ഗ​ത്തെ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ കൈ​മാ​റി​ല്ലെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വാ​യ്പ ക​രാ​റാ​യ​തി​നാ​ൽ റ​വ​ന്യൂ​വി​ഭാ​ഗം ഒ​ഴി​വാ​ക്കി​യു​ള്ള ക​രാ​റി​ന്​ മ​റു​ഭാ​ഗം ത​യാ​റാ​കു​മോ​യെ​ന്ന്​ ക​ണ്ട​റി​യ​ണം. 2000 കോ​ടി​യി​ൽ 1400 കോ​ടി ​കൊ​ച്ചി​യി​ലും 600 കോ​ടി തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ്​ ചെ​ല​വ​ഴി​ക്കു​ക.

അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ൽ താ​ര​ത​മ്യേ​ന ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ത​ര​ണ ശൃം​ഖ​ല​ക​ളാ​ണ്​ തി​രു​വ​ന​ന്ത​പു​ര​െ​ത്ത​യും എ​റ​ണാ​കു​ള​െ​ത്ത​യും. 24 മ​ണി​ക്കൂ​​റും ജ​ല​ല​ഭ്യ​ത​യാ​ണ്​ പ​ദ്ധ​തി​യു​ടെ മു​ഖ​മു​ദ്ര​യാ​യി ജ​ല​​വ​കു​പ്പ്​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ മി​ക്ക​യി​ട​ത്തും 24 മ​ണി​ക്കൂ​റും കു​ടി​വെ​ള്ള ല​ഭ്യ​ത നി​ല​വി​ലു​ണ്ട്. ത​ല​സ്ഥാ​ന​ത്ത്​ വി​ത​ര​ണ​ക്കു​ഴ​ലു​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും മാ​റ്റി​സ്ഥാ​പി​ച്ചി​ട്ടു​മു​ണ്ട്​.

വാ​യ്​​പ​യെ​ടു​ത്ത്​ 2000​ കോ​ടി ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ലി​റ്റ​ർ​വെ​ള്ളം പോ​ലും പു​തു​താ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നി​ല്ല. 10​ വ​ർ​ഷ​ത്തി​ന്​ ശേ​ഷം ര​ണ്ട്​ പ​ദ്ധ​തി​ക​ളും തി​രി​​ച്ചേ​ൽ​പ്പി​ക്കു​മെ​ങ്കി​ലും പു​തി​യ സം​വി​ധാ​ന​ങ്ങ​ളാ​യ​തി​നാ​ൽ തു​ട​ർ​ന്ന്​ അ​തോ​റി​റ്റി​ക്ക്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന​തി​ലും അ​വ്യ​ക്ത​ത​യു​ണ്ട്. അ​ങ്ങ​നെ​യാ​യാ​ൽ വീ​ണ്ടും സ്വ​കാ​ര്യ ക​രാ​റി​നാ​കും വ​ഴി​തു​റ​ക്കു​ക.

Related posts

പ്ര​ഫ​ഷ​ണ​ലു​ക​ള്‍ പു​തി​യ മേ​ഖ​ല തേ​ടു​ന്നെ​ന്നു സ​ര്‍​വേ

Aswathi Kottiyoor

കിടപ്പുരോഗികളായ പെൻഷൻകാർക്ക് വീട്ടുപടിക്കൽ മസ്റ്ററിങ് സേവനം

Aswathi Kottiyoor

സിനിമാ രംഗത്തെ സ്ത്രീപീഡനം: സംസ്കാരിക മന്ത്രി വിളിച്ച് യോഗം ഇന്ന്

WordPress Image Lightbox