പോളണ്ടില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സൂരജാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
ജോര്‍ജിയന്‍ പൗരന്മാരും ചില മലയാളികളും തമ്മിലുള്ള വാക്കുതര്‍ക്കം അടിപിടിയിലേക്കെത്തിയപ്പോള് പിടിച്ചുമാറ്റുന്നതിനിടെയാണ് സൂരജിന് കുത്തേറ്റത്.
സംഘര്‍ഷത്തില്‍ നാല് മലയാളികള്‍ക്ക് പരിക്കേറ്റിരുന്നു.അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇവരില്‍ ഒരാളുടെനില മെച്ചപ്പെട്ടിട്ടുണ്ട്. കുത്തേറ്റ മറ്റ് മൂന്നു പേര്‍ക്ക് ചെറിയ പരിക്ക് മാത്രമാണുള്ളത്.