24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം: മന്ത്രി എ കെ ശശീന്ദ്രന്‍
Kerala

കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവം; മരണകാരണം വ്യക്തമാകുക പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം: മന്ത്രി എ കെ ശശീന്ദ്രന്‍


തിരുവനന്തപുരം> പാലക്കാട് കോഴിക്കൂടിനുള്ളില്‍ പുലി ചത്ത സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മയക്കുവെടിവെയ്ക്കാന്‍ വേണ്ടിയുള്ള എല്ലാ തയ്യാറെടുപ്പുകളും വനംവകുപ്പ് സ്വീകരിച്ചിരുന്നു. ഫോട്ടോ എടുത്തും മറ്റും ജനങ്ങള്‍ പുലിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടോപ്പാടം കുന്തിപ്പാടത്ത് ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്ന് പുലര്‍ച്ചെ പുലി കുടുങ്ങിയതായി കണ്ടത്. വിവരമറിഞ്ഞ പൊലീസും വനംവകുപ്പും സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചെങ്കിലും പുലി ചാവുകയായിരുന്നു.

Related posts

സം​സ്ഥാ​ന​ത്ത് 5.57 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നു​ക​ള്‍ കൂ​ടി​യെ​ത്തി

Aswathi Kottiyoor

സംസ്ഥാനത്ത് പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ 200 പേര്‍ മാത്രം; സദ്യ പാക്കറ്റുകളില്‍ നല്‍കണം; കടകള്‍ ഒമ്ബത് മണിക്ക് മുമ്ബ് അടയ്ക്കണം; ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ; കോവിഡ് വ്യാപിക്കുമ്ബോള്‍ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി ശ​ന്പ​ളം: ധ​ന​വ​കു​പ്പ് 20 കോ​ടി കൂ​ടി ന​ൽ​കും

Aswathi Kottiyoor
WordPress Image Lightbox