25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം,സമാപന സമ്മേളനത്തിൽ 13 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും
Uncategorized

ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം,സമാപന സമ്മേളനത്തിൽ 13 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും

ദില്ലി : ഭാരത് ജോഡോ യാത്രക്ക് നാളെ സമാപനം.പദയാത്ര ഇന്നോടെ അവസാനിക്കും. പന്താചൗക്കിൽ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും.തുടർന്ന് രാഹുൽ ഗാന്ധി അവിടെ പതാക ഉയർത്തുന്നതോടെ പദയാത്രക്ക് സമാപനമാകും.

വൈകീട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രാഹുൽ ഗാന്ധിയടക്കുള്ള യാത്രികർക്ക് അത്താഴ വിരുന്ന് നൽകും. നാളെ ജമ്മു കശ്മീർ പിസിസി ഓഫീസിലും രാഹുൽ ഗാന്ധി പതാകയുയർത്തും.തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ യാത്ര അവസാനിക്കും. ക്ഷണിച്ച 23 കക്ഷികളിൽ 13 കക്ഷികൾ പങ്കെടുക്കും.ജെഡിയു ,ജെഡിഎസ്, തൃണമൂൽ കോൺഗ്രസ്,സി പി എം തുടങ്ങിയ കക്ഷികളാണ് വിട്ടു നിൽക്കുന്നത്.

Related posts

ഉപതിരഞ്ഞെടുപ്പ് : ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ വിജയിച്ചു

Aswathi Kottiyoor

മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം

Aswathi Kottiyoor

റോഡിന് ഇരുവശവും ആനക്കൂട്ടം, അതിരപ്പള്ളിയിൽ കാറിനുനേരെ പാഞ്ഞടുത്ത് കാട്ടാന; അദ്ഭുതകരമായ രക്ഷപ്പെടൽ

Aswathi Kottiyoor
WordPress Image Lightbox