സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു.
ഇന്ന് 320 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 42,480 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 5,310 രൂപയായി വർധിച്ചു. ഈ മാസത്തിന്റെ തുടക്കത്തിൽ 40,480 രൂപയായിരുന്നു സ്വർണവില. രണ്ടിന് 40,360 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. പിന്നീട് വില ഉയരുന്നതാണ് കണ്ടത്.സ്വർണവില 42,000 കടന്നും മുന്നേറുമെന്ന് വിദഗ്ധർ പ്രവചിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ഈ ദിവസങ്ങളിലെ സ്വർണത്തിന്റെ വില വർധന.