24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാവേലിക്കര സബ് ജയിലിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് വനിതാ ജയിലിന് സമീപത്തെ മതിൽ ചാടി
Uncategorized

മാവേലിക്കര സബ് ജയിലിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് വനിതാ ജയിലിന് സമീപത്തെ മതിൽ ചാടി

മാവേലിക്കര സബ് ജയിലിൽ നിന്ന് പ്രതി തന്ത്രപരമായി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയായി ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ ജയിലിൽ നിന്ന് കടന്നു കളഞ്ഞത്. സെല്ലിൽ നിന്ന് കുളിക്കാൻ പോയ ഇയാൾ വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി. നാലാം ദിവസമാണ് പ്രതി പിടിയിലായത്. പ്രതിയുടെ വീടിന് സമീപത്ത് വച്ച് തന്നെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

Related posts

ചിക്കൻ കറി കുറഞ്ഞുപോയി, ഭക്ഷണം കഴിക്കാനെത്തിയ സംഘം വർക്കലയിൽ ഹോട്ടൽ ഉടമയെ വെട്ടി

Aswathi Kottiyoor

രാജ്യാന്തര അവയവക്കടത്ത് കേസ്; നിര്‍ണായക നീക്കവുമായി പൊലീസ്, അന്വേഷണ സംഘം ഹൈദരാബാദില്‍, മൂന്നാമനായി തെരച്ചിൽ

Aswathi Kottiyoor

മുഖ്യമന്ത്രി തറക്കല്ലിട്ട് മടങ്ങിയിട്ട് 4 വർഷം; നിർമാണം നിലച്ചു, ‘പശുത്തൊഴുത്തായി’ മാറി ലൈഫ് മിഷന്‍ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox