24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കെഎസ്കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചരണ ജാഥാ ജില്ലാ പര്യടന സമാപനം 27 ന് വൈകിട്ട് 5 മണിക്ക് ഇരിട്ടിയിൽ
Iritty

കെഎസ്കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചരണ ജാഥാ ജില്ലാ പര്യടന സമാപനം 27 ന് വൈകിട്ട് 5 മണിക്ക് ഇരിട്ടിയിൽ

ഇരിട്ടി: കൃഷി, ഭൂമി, പുതു കേരളം എന്ന സന്ദേശമുയർത്തി കേരളാ സ്റ്റെയിറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ നയിക്കുന്ന കർഷക തൊഴിലാളി സംസ്ഥാന പ്രക്ഷോഭ പ്രചരണ ജാഥയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇരിട്ടിയിൽ പൂർത്തിയായതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നെൽവയൽ തരിശിടരുത്, കർഷക തൊഴിലാളി പെൻഷൻ തുകയിൽ കേന്ദ്ര സർക്കാർ വിഹിതം വർധിപ്പിക്കുക, അവശേഷിക്കുന്ന മിച്ചഭൂമി, പട്ടയപ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പ്രക്ഷോഭ ജാഥ. 25 ന് കാസർഗോഡ് ചെർക്കളയിൽ ഉദ്ഘാടനം ചെയ്യുന്ന ജാഥ ഫെബ്രുവരി 8 ന് നെടുമങ്ങാട്ട് സമാപിക്കും. 14 ജില്ലകളിലൂടെ കടന്നു പോവുന്ന ജാഥ 27 ന് കണ്ണൂർ ജില്ലയിൽ എത്തും. വൈകിട്ട് 5 മണിക്ക് ഇരിട്ടിയിലാണ് ജില്ലാ പര്യടന സമാപനം.
കൃസ്ത്യൻ പള്ളിക്ക് സമീപം വച്ച് വാദ്യ, ബാൻ്റ് മേള അകമ്പടിയോടെ ജാഥയെ സ്വീകരിക്കും. പേരാവൂർ, മട്ടന്നൂർ, ഇരിട്ടി ഏരിയകളിലെ നൂറുകണക്കിന് യൂണിറ്റുകളിൽ നിന്ന് യൂണിയൻ അംഗങ്ങളും കർഷക തൊഴിലാളികളും ജാഥയെ വരവേൽക്കാനെത്തും. വർഗ ബഹുജന സംഘടനകൾ ജാഥയെ അഭിവാദ്യം ചെയും. പന്തം വീശൽ, പടക്കങ്ങൾ എന്നിവയൊരുക്കിയാവും സ്വീകരണം. നഗരസഭാ ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്വീകരണ സമ്മേളനം നടക്കും. ജാഥാ ലീഡർക്ക് പുറമെ ജാഥാ മാനേജർ സിബി ദേബദർശൻ, അംഗങ്ങളായ ലളിതാ ബാലൻ, എൻ. രതീന്ദ്രൻ, എ. ഡി. കുഞ്ഞപ്പൻ, വി. കെ. രാജൻ, കെ. കെ. ദിനേശൻ, ഇ. ജയൻ, കോമള ലക്ഷ്മണൻ, ടി. കെ. വാസു എന്നിവർ പ്രസംഗിക്കും. നാടൻ പാട്ടരങ്ങും അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ. വി. സക്കീർ ഹുസൈൻ, കൺവീനർ പി. പി. അശോകൻ, വി. കെ. പ്രേമരാജൻ, കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. പി. ഉസ്മാൻ, പി. പി. അനിതകുമാരി, പി. എം. രാജൻ എന്നിവർ പങ്കെടുത്തു.

Related posts

ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം – പ്രകടനവും പൊതുയോഗവും നടത്തി

Aswathi Kottiyoor

അനുമോദന യോഗവും മികവ് പ്രദര്‍ശനവും നടന്നു………

Aswathi Kottiyoor

മെറിറ്റ് ഡേയും ബിരുദദാന ചടങ്ങും നടത്തി

Aswathi Kottiyoor
WordPress Image Lightbox