24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഹാപ്പി ഡ്രിങ്ക്സ് ‘ ശ്രദ്ധേയമായി.
Kerala

ഹാപ്പി ഡ്രിങ്ക്സ് ‘ ശ്രദ്ധേയമായി.

മട്ടന്നൂർ : വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ നടന്ന പ്രകൃതിദത്ത പാനീയങ്ങളുടെ നിർമ്മാണ പരിശീലനവും പ്രദർശനവും ‘ഹാപ്പി ഡ്രിങ്ക്സ് ‘ ശ്രദ്ധേയമായി. കുട്ടികളിൽ ജങ്ക് ഫുഡ്, കൃത്രിമ പാനീയം എന്നിവയോടുള്ള അമിതാസക്തി കുറയ്ക്കുന്നതിന് സർവ്വശിക്ഷാ കേരളം സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹാപ്പി ഡ്രിങ്ക്സ്.. പ്രാദേശികമായി ലഭ്യമാവുന്ന പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ബദൽ പാനീയങ്ങൾ നിർമ്മിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഹാപ്പി ഡ്രിങ്ക് സിലൂടെ ലക്ഷ്യമിടുന്നത്. ഇഞ്ചി, പപ്പായ, തക്കാളി, ഓറഞ്ച്, ആപ്പിൾ, പേരക്ക, പൈനാപ്പിൾ, തണ്ണി മത്തൻ, നെല്ലിക്ക, ചാമ്പക്ക, നാളികേരം, പാഷൻ ഫ്രൂട്ട്, പൊതിന, അനാർ, എന്നിവ കൊണ്ടുള്ള വിവിധ രുചിയിലും നിറങ്ങളിലുമുള്ള മധുര പാനീയങ്ങളും, ചെറുനാരങ്ങ, പപ്പായ, എന്നിവ ഉപയോഗിച്ചുള്ള സംഭാരങ്ങളും നിർമ്മിച്ചു. മധുരത്തിനായി തേൻ ആണ് ഉപയോഗിച്ചത്. പ്രധാനധ്യാപിക സി സി രമാദേവിയുടെ അധ്യക്ഷതയിൽ വാർഡ് കൗൺസിലർ പി ബഷീർ ഉദ്ഘാടനം ചെയ്തു, അധ്യാപക പ്രതിനിധികളായ സി എം രതീഷ്, കെ കെ ഉസ്മാൻ , സലീം, മുഹമ്മദ് അജ്മൽ , പി വി അനുശ്രീ, കെ സുമയ്യ, കെ അർഷ, പി അതുല്യ,കെ സീനത്ത്, പി വി ഷിജിന , കെ ശൈമ, കെ സംഗീത , കെ റസിയ, കെ ടി സജില എന്നിവർ പങ്കെടുത്തു

Related posts

വാക്സീനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തുവിടണം: കെപിഎസ്ടിഎ.

Aswathi Kottiyoor

കാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ അഞ്ചു ശതമാനം കടമുറികൾ സ്ത്രീകൾക്ക്: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox