24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാ​​ട്ടാ​​ന ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട​​ത് അഞ്ചുവ​​ര്‍​ഷം 105 പേ​​ര്‍
Kerala

കാ​​ട്ടാ​​ന ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട​​ത് അഞ്ചുവ​​ര്‍​ഷം 105 പേ​​ര്‍

വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ കാ​​​​ടി​​​​റ​​​​ക്കം ആ​​​​ധി​​​​യാ​​​​കു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ മ​​​​ല​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍, ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ കാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തു 105 പേ​​​​ര്‍. പി.​​​​ടി സെ​​​​വ​​​​ൻ വി​​​​റ​​​​പ്പി​​​​ച്ച ധോ​​​​ണി ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന പാ​​​​ല​​​​ക്കാ​​​​ട് സ​​​​ര്‍​ക്കി​​​​ളി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം പേ​​​​ര്‍​ക്കു ജീ​​​​വ​​​​ന്‍ ന​​​​ഷ്ട​​​​മാ​​​​യ​​​​ത്.

വ​​​​നം​​​​വ​​​​കു​​​​പ്പ് ആ​​​​സ്ഥാ​​​​ന​​​​ത്തെ ചീ​​​​ഫ് വൈ​​​​ല്‍​ഡ് ലൈ​​​​ഫ് വാ​​​​ര്‍​ഡ​​​​ന്‍റെ ഓ​​​​ഫീ​​​​സ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം പാ​​​​ല​​​​ക്കാ​​​​ട് (ഈ​​​​സ്റ്റേ​​​​ണ്‍ സ​​​​ര്‍​ക്കി​​​​ള്‍ ) മാ​​​​ത്രം കാ​​​​ട്ടാ​​​​ന​​​​ക​​​​ള്‍ 38 പേ​​​​രു​​​​ടെ ജീ​​​​വ​​​​നെ​​​​ടു​​​​ത്തു. 2021 ലാ​​​​ണ് ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം പേ​​​​ര്‍ (12) കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഹൈ​​​​റേ​​​​ഞ്ച് (കോ​​​​ട്ട​​​​യം), നോ​​​​ര്‍​ത്തേ​​​​ണ്‍ (ക​​​​ണ്ണൂ​​​​ര്‍) സ​​​​ര്‍​ക്കി​​​​ളു​​​​ക​​​​ളി​​​​ല്‍ അ​​​​ഞ്ചു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ 17 പേ​​​​ര്‍ വീ​​​​തം കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. തൃ​​​​ശൂ​​​​ര്‍ കേ​​​​ന്ദ്ര​​​​മാ​​​​യ സെ​​​​ന്‍​ട്ര​​​​ല്‍ സ​​​​ര്‍​ക്കി​​​​ളി​​​​ല്‍ 11 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്ത് ആ​​​​കെ 27 പേ​​​​ര്‍ 2021 ​ല്‍ ​​​കാ​​​​ട്ടാ​​​​ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം 23 പേ​​​​രും 2020 ല്‍ 20 ​​​​പേ​​​​രും മ​​​​രി​​​​ച്ചു. 2018 ല്‍ 20, 2019​​​​ല്‍ 15 എ​​​​ന്ന​​​​താ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എ​​​​ണ്ണം.

ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം 10 ല​​​​ക്ഷം

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ ജീ​​​​വ​​​​ഹാ​​​​നി സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ നി​​​​യ​​​​മ​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ള്‍​ക്ക് 10 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം. പ്രൊ​​​​ജ​​​​ക്ട് എ​​​​ലി​​​​ഫ​​​​ന്‍റ് എ​​​​ന്ന കേ​​​​ന്ദ്രാ​​​​വി​​​​ഷ്‌​​​​കൃ​​​​ത പ​​​​ദ്ധ​​​​തി​​​​പ്ര​​​​കാ​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യ​​​​വ​​​​ര്‍​ക്ക് കേ​​​​ന്ദ്ര​​​​സ​​​​ഹാ​​​​യം ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം 84.63 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ഈ​​​​യി​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​നു ല​​​​ഭി​​​​ച്ച കേ​​​​ന്ദ്ര​​​​സ​​​​ഹാ​​​​യം.

Related posts

വാക്‌സിനേഷന്‍ യജ്ഞം: 1.72 ലക്ഷത്തിലധികം കുട്ടികള്‍ വാക്സി‌ന്‍ സ്വീകരിച്ചു

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ സി.സി.ടി.വികളും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്.

Aswathi Kottiyoor

ഏറ്റവും കൂടുതൽ അന്ധരുള്ളത്‌ ഇന്ത്യയിൽ; ഒരുവർഷം ദാനം ചെയ്യപ്പെടുന്നത് 50,000 കണ്ണുകൾ,വേണ്ടത് 30 ലക്ഷം.

Aswathi Kottiyoor
WordPress Image Lightbox