കണ്ണൂർ: റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ എട്ടിന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ മന്ത്രി കെ. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും.
പോലീസ്, ജയിൽ, എക്സൈസ്, എൻസിസി, എസ്പിസി, ജൂണിയർ റെഡ് ക്രോസ് എന്നിവയുടെ 36 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും.
ചക്കരക്കൽ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പരേഡ് കമാൻഡറാവും. ഡിഎസ്സി സെന്ററിന്റേതുൾപ്പെടെയുള്ള ബാൻഡ് മേളം ഉണ്ടാവും.
വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പത്തോളം ഫ്ളോട്ടുകൾ പരേഡിനെ ആകർഷകമാക്കും.
മികച്ച ഫ്ളോട്ടുകൾക്ക് സമ്മാനം നൽകും. ചടങ്ങിൽ പ്ലാസ്റ്റിക്, ഡിസ്പോസിബ്ൾ വസ്തുക്കൾ ഒഴിവാക്കും.