24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം
Kerala

കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം

കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിൽ ആണ് സംഭവം. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ജോളി ജെയിംസ് എന്നയാൾ സൗത്ത് പൊലീസിന്റെ പിടിയിലായി. ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ജെയിംസ് ട്രാവൽസിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ട്രാവൽസിൽ എത്തിയ ജെയിംസും സൂര്യയും തമ്മിലുള്ള തർക്കത്തിനിടെ ജോളി ജെയിംസ്, സൂര്യയെ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ മുറിവേറ്റ സൂര്യ ഇറങ്ങിയോടി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സൂര്യയെ ആശുപത്രിയിലെത്തിക്കുകയും ജോളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

Related posts

മ​ദ്യ​പി​ക്കാ​നാ​യി ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ട് ലോ​ക്കോ​പൈ​ല​റ്റ് സ്ഥ​ലം​വി​ട്ടു; സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി യാ​ത്ര​ക്കാ​ർ

സ്‌കിൽ ഡേ പദ്ധതിക്കു തുടക്കമായി

Aswathi Kottiyoor

സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തടയാൻ പ്രത്യേക സംവിധാനം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox