22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • തീരുമാനത്തിന് പുല്ലുവില; പ്രചാരണ ബോർഡുകൾ നീക്കാൻ ആളില്ല!
Kerala

തീരുമാനത്തിന് പുല്ലുവില; പ്രചാരണ ബോർഡുകൾ നീക്കാൻ ആളില്ല!

ത​ല​ശ്ശേ​രി: ഹൈ​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും തോ​ര​ണ​ങ്ങ​ളും കെ​ട്ടു​ന്ന​തി​ന് ന​ഗ​ര​സ​ഭ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ലം​ഘി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.

പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ളും മാ​സ​ങ്ങ​ളും പി​ന്നി​ട്ടെ​ങ്കി​ലും ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ആ​രും കൂ​ട്ടാ​ക്കു​ന്നി​ല്ല. ന​ഗ​ര​സ​ഭ ഭ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള​ള​വ​ർ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനിന്ന് ഇ​നി​യും നീ​ക്കം ചെ​യ്തി​ട്ടി​ല്ല. ഇത് പ​ല​യി​ട​ത്തും ഗ​താ​ഗ​ത​ത്തി​ന് വി​ഘ്നം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ വെ​ള​ളി​യാ​ഴ്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ളും തോ​ര​ണ​ങ്ങ​ളും കെ​ട്ടു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​നു​വ​ദ​നീ​യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ വെ​ക്കു​ന്ന പ്ര​ചാ​ര​ണ​സാ​മ​ഗ്രി​ക​ൾ പ​രി​പാ​ടി ക​ഴി​ഞ്ഞ് പ​ര​മാ​വ​ധി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് തീ​രു​മാ​നം.

രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​സ്യ​ബോ​ർ​ഡ്‌ വെ​ക്കു​ന്ന​തി​ന് മു​ൻ​കൂ​ട്ടി ന​ഗ​ര​സ​ഭ​യു​ടെ അ​നു​വാ​ദം വാ​ങ്ങ​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച പ്ര​ച​ാര​ണ സാ​മ​ഗ്രി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​ന്നെ ഉ​ട​ൻ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ മാ​റ്റ​ണ​മെ​ന്നും തീ​രു​മാ​ന​മു​ണ്ട്.

എ​ന്നാ​ൽ, ലോ​ക​ക​പ്പ് ബോ​ർ​ഡു​ക​ൾ പ​ല​യി​ട​ത്തും ഇ​നി​യും നീ​ക്കി​യി​ട്ടി​ല്ല. ചി​റ​ക്ക​ര ജ​ങ്ഷ​നി​ൽ ഡി.​വൈ.​എ​ഫ്.​ഐ സ്ഥാ​പി​ച്ച ലോ​ക​ക​പ്പ് ബോ​ർ​ഡ്, ബാ​ല​സം​ഘം സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര ബോ​ർ​ഡ്, ത​ല​ശ്ശേ​രി ഹെ​റി​റ്റേ​ജ് റ​ൺ പ്ര​ചാ​ര​ണ ബോ​ർ​ഡ്, ഭാ​ര​ത് ജോഡോ യാ​ത്ര പ്ര​ചാ​ര​ണ ബോ​ർ​ഡ് എ​ന്നി​ങ്ങ​നെ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ് ആ​ഴ്ച​ക​ൾ പി​ന്നി​ട്ട​വ​യാ​ണി​വ.

ബോ​ർ​ഡു​ക​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ പൊ​ലീ​സ് കേ​സു​ൾ​​െപ്പ​ടെ നി​യ​മ​ന​ട​പ​ടി നേ​രി​ടേ​ണ്ടിവ​രു​മെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം ഇ​വി​ടെ പൂ​ർ​ണ​മാ​യും ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്.

പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് സ്ഥാ​പി​ച്ച വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കൊ​ടി​മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സം സൃ​ഷ്ടി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ കൊ​ടി​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. ഈ ​കൈ​യേറ്റ​ങ്ങ​ൾ​ക്കെ​ല്ലാം പൊ​ലീ​സും ന​ഗ​ര​സ​ഭ​യും മൗ​നാ​നു​വാ​ദം ന​ൽ​കു​ക​യാ​ണ്.

ഹൈ​മാ​സ്റ്റ് -ലോ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ തൂ​ണു​ക​ളി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും കൊ​ടി​ക​ളും ബോ​ർ​ഡു​ക​ളും കെ​ട്ടു​ന്ന​ത് പ​തി​വു​കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ, നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ വി​മു​ഖ​ത കാ​ണി​ക്കു​ക​യാ​ണ്.

Related posts

ക്യാമറ: ചെലാൻ കൂടിയാൽ ചെലവ് കൂടും

6 വർഷത്തിനിടെ ക്രിമിനൽ കേസിൽ പ്രതികളായത് 828 പൊലീസുകാർ; കൂടുതൽ ആലപ്പുഴയിൽ

Aswathi Kottiyoor

ബുൾഡോസർ രാജ്‌ ; യുപി സർക്കാരിന്‌ സുപ്രീംകോടതി വിമർശം

Aswathi Kottiyoor
WordPress Image Lightbox