24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി മംഗലാപുരം സ്വദേശി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പോലീസ് പിടികൂടി
Kerala

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി മംഗലാപുരം സ്വദേശി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പോലീസ് പിടികൂടി

കണ്ണൂർ: അബുദാബിയിൽ നിന്നും എത്തിയ മംഗലാപുരം സ്വദേശി കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി ക്യാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 1072 ഗ്രാം സ്വർണമിശ്രിതം കണ്ണൂർ എയർപോർട്ട് പോലീസ് പിടികൂടി.മുഹമ്മദ്‌ സനീർ മലർ ഹസൻ, S/O ഹസൻ, കൊട്ടേകർ, മംഗലാപുരം എന്നയാളെ ആണ് പോലീസ് പിടികൂടിയത്.എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇയാളെ പോലീസ് നിരീക്ഷിക്കുകയായിരുന്നു തുടർന്ന് ഇയാളുടെ പെരുമാറ്റത്തിൽ സംശയംതോന്നി പോലീസ് പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി മട്ടന്നൂരിലെ ആശുപത്രിയിൽ എത്തിച്ച് എക്സ് റേ എടുത്തു നോക്കിയപ്പോൾ ശരീരത്തിനുള്ളിൽ മൂന്ന് ക്യാപ്സ്യൂൾ രൂപത്തിൽ സ്വർണ്ണമിശ്രിതം കണ്ടെത്തുകയും പിന്നീട് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ച് സ്വർണ്ണമിശ്രിതം പുറത്തെടുക്കുകയും ചെയ്തു. ശേഷം എയർപോർട്ട്‌ സ്റ്റേഷനിൽ എത്തിച്ച് തൂക്കിനോക്കിയതിൽ 1072 ഗ്രാം സ്വർണ്ണമിശ്രിതം കിട്ടുകയും തുടർന്ന് പ്രതിയേയും സ്വർണ്ണമിശ്രിതവും കസ്റ്റംസിന് കൈമാറുകയും സ്വർണ്ണമിശ്രിതം ഉരുക്കി വേർതിരിച്ച് എടുത്തപ്പോൾ 937.23 ഗ്രാം സ്വർണവും ലഭിച്ചു. എയർപോർട്ട് പോലീസ് സ്റ്റേറ്റിനിലെ ഇൻസ്‌പെക്ടർ കുട്ടികൃഷ്ണൻ, എസ് ഐ നൗഷാദ് മൂപ്പൻ, എ എസ് ഐ സുജീഷ്, എ എസ് ഐ മഹേഷ്‌, സി പി ഒ മാരായ ഗണേഷ്, സിദ്ധിഖ്, ഷമീർ, സലീം എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സ: ആരോഗ്യവകുപ്പ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു

Aswathi Kottiyoor

കൊടുങ്ങല്ലൂരിൽ വനിതാ വ്യാപാരിയെ കൊന്നയാൾ മരിച്ചനിലയിൽ

Aswathi Kottiyoor

എന്‍എച്ച് 66 വികസനം 2025ല്‍ പൂര്‍ത്തിയാക്കും: മ​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​യാ​സ്

Aswathi Kottiyoor
WordPress Image Lightbox