22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തിരുവനന്തപുരത്ത് പൊലീസിനെ വിളിച്ചറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി.
Kerala Uncategorized

തിരുവനന്തപുരത്ത് പൊലീസിനെ വിളിച്ചറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി.

തിരുവനന്തപുരം∙ പൊലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്ത് (28) ആണ് തൂങ്ങിമരിച്ചത്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് യുവാവിന്റെ ആരോപണം. ഇന്നലെ രാത്രി 10ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഫോണ്‍ വിളിച്ചറിയിച്ച ശേഷമായിരുന്നു ആത്മഹത്യ. തൊടുപുഴ സ്വദേശിനിയാണ് അമൽജിത്തിന്റെ ഭാര്യ. അമൽജിത്തുമായി രണ്ടാം വിവാഹമായിരുന്നു ഇവരുടേത്. ഇവർ ഗർഭിണിയായിരിക്കെ ആദ്യ ഭർത്താവ് ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് അമല്‍ജിത്ത് തടയുകയും തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. ഇതില്‍ പൊലീസ് കേസെടുത്തതിനെ തുടർന്ന് അമൽജിത്ത് 49 ദിവസം ജയിലിലായിരുന്നു.

അതിനുശേഷം മാനസികവിഭ്രാന്തിയുണ്ടെന്നു കാണിച്ച് 15 ദിവസത്തോളം മാനസിക ആരോഗ്യകേന്ദ്രത്തിലേക്ക് അയച്ചുവെന്നും ആദ്യ ഭർത്താവിനെതിരെ കേസെടുക്കാതെ തന്നെ പീഡിപ്പിച്ചെന്നുമാണ് ഫോൺ സംഭാഷണത്തിൽ ആരോപിക്കുന്നത്. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു സുഹൃത്തുക്കള്‍ക്കു അയച്ചുകൊടുത്തശേഷം തൂങ്ങിമരിക്കുകയായിരുന്നു.

Related posts

കണ്ണൂരിലെ ബോംബ് സ്ഫോടനം, പാർട്ടിക്ക് പങ്കില്ല; പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും സിപിഐഎം

Aswathi Kottiyoor

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഇനി കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ ഫലം വേണ്ട

Aswathi Kottiyoor

20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox