24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ 8 പേർക്ക് പരുക്ക്.*
Kerala

*ചിപ്സ് കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; പത്തനംതിട്ടയിൽ 8 പേർക്ക് പരുക്ക്.*

സെൻട്രൽ ജംക്‌ഷനിൽ ചിപ്സ് കടകളിലുണ്ടായ തീപിടുത്തത്തിൽ 8 പേർക്കു പരുക്ക്. നാലു കടകൾക്കു തീപിടിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 3 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ജീവനക്കാർ ഇറങ്ങിയോടി. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.തീ നിയന്ത്രണവിധേയമെങ്കിലും പൂർണ്ണമായും കെടുത്താനായിട്ടില്ല. തീയണയ്ക്കാനുള്ള ശ്രമത്തിനിടയിലും പൊട്ടിത്തെറിയുണ്ടായി. ഉച്ചയ്ക്ക് 1.50ന് സെൻട്രൽ ജംഗ്ഷനിലെ കുരിശിനോടു ചേർന്ന ചിപ്സ് കടയ്ക്കാണ് ആദ്യം തീപിടിച്ചത്. 2 ബേക്കറികൾ, ഒരു മൊബൈൽ ഷോപ്പ് എന്നിവ പൂർണമായി കത്തി നശിച്ചു.

Related posts

സംസ്ഥാനത്ത് വാക്‌സിനേഷന്‍ മൂന്നു കോടി ഡോസ് പിന്നിട്ടു, ഇന്ന് നല്‍കിയത് 7.38 ലക്ഷം പേര്‍ക്ക്

Aswathi Kottiyoor

വിമാനയാത്രാ നിരക്ക് വര്‍ധനയില്‍ ഇടപെടണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Aswathi Kottiyoor

ജനുവരി 4ന് അത് സംഭവിക്കും! ഇത് ടെക് യുഗാന്ത്യം, ബ്ലാക്ബെറിയെ വധിച്ചത് ആപ്പിൾ ഐഫോണ്‍?.

Aswathi Kottiyoor
WordPress Image Lightbox