30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ജലസംരക്ഷണത്തിന്റെ കോളയാട് മാതൃക
Kerala

ജലസംരക്ഷണത്തിന്റെ കോളയാട് മാതൃക

ജലാഞ്ജലി നീരുറവ് പദ്ധതിയിൽ കോളയാട് പഞ്ചായത്തിൽ നിർമിച്ച 322 തടയണകളും രണ്ട് കയർ ഭൂവസ്ത്ര സംരക്ഷണ ഭിത്തിയും നാടിന് സമർപ്പിച്ചു. പെരുവ പുഴയരികിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എം റിജി അധ്യക്ഷയായി. ജലാഞ്ജലി പദ്ധതി ഹരിതകേരളമിഷൻ ജില്ലാ കോ–-ഓഡിനേറ്റർ ഇ കെ സോമശേഖരൻ വിശദീകരിച്ചു. നീരുറവ് പദ്ധതിയെ കുറിച്ച്‌ തൊഴിലുറപ്പ് മിഷൻ ജോ. പോഗ്രാം ഓഫീസർ പി സുരേന്ദ്രൻ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയുമായി യോജിച്ച്‌ ഒരുമാസംകൊണ്ട് 3757 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചാണ്‌ തോടുകളിൽ തടയണകൾ പൂർത്തിയാക്കിയത്.
ഇതുവഴി 11,6863 രൂപ തൊഴിലാളികൾക്ക് വേതനവും നൽകാനുമായി. അനുയോജ്യമായ സമയത്തുതന്നെ തടയണകൾ നിർമിച്ചതിലൂടെ പഞ്ചായത്ത് മാതൃകയായെന്ന്‌ കലക്ടർ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ ഇ സുധീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം റീന നാരായണൻ, സ്ഥിരംസമിതി അധ്യക്ഷരായ ടി ജയരാജൻ, ഉമാദേവി, പഞ്ചായത്തംഗം റോയ് പൗലോസ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രീത ചെറുവളത്ത്‌ സ്വാഗതവും തുഷാര നന്ദിയും പറഞ്ഞു.

Related posts

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് കൺട്രോൾ റൂമുകളുടെയും ഓക്‌സിജൻ വാർ റൂമുകളുടെയും നമ്പർ:

Aswathi Kottiyoor

എല്ലാ കച്ചവട സ്ഥാപനങ്ങളിലും ഉപോഭോക്താവിന് ബില്ല് നൽകുന്നത് നിർബന്ധമാക്കും: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor

മണത്തണയിൽ നടക്കുന്ന ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോൽസവത്തിൽ നാടോടി നൃത്തത്തിലും മോണോ ആക്ടിലും (ഹയർ സെക്കണ്ടറി വിഭാഗം) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ

Aswathi Kottiyoor
WordPress Image Lightbox