24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി
Uncategorized

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികളും നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് ജാമ്യാപേക്ഷ തള്ളിയത്.

കേസിന്റെ വിചാരണ നടക്കുമ്പോൾ മാവേലിക്കര കോടതി പരിസരത്ത് ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പൊലീസിനെ വിന്യസിക്കണമെന്നും സർക്കാരിന് നിർദേശം ലഭിച്ചിരുന്നു. പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും ഉത്തരവിൽ പറഞ്ഞിരുന്നു.

വിചാരണ നടക്കുമ്പോൾ സുരക്ഷയ്ക്കായി കോടതി പരിസരത്ത് പൊലീസിനെ വിന്യസിക്കാൻ സർക്കാരിന് ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദേശം നൽകി. തങ്ങൾക്കു വേണ്ടി ഹാജരാകാൻ അഭിഭാഷകർ തയ്യാറാകുന്നില്ലെന്നും കേസ് നടപടികൾ കോട്ടയത്തെ മറ്റേതെങ്കിലും കോടതികളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്

Related posts

കേരളത്തിന് സന്തോഷ വാർത്ത; 20000 ച.മീ ഓഫീസ്, ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനി കൊച്ചിയിൽ യൂണിറ്റ് തുറക്കും

Aswathi Kottiyoor

ദോഹയിൽ തൃശൂർ സൗഹൃദ വേദിയുടെ ഇഫ്താർ സംഗമം; ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

മിഥുന്‍ ചക്രബര്‍ത്തിക്ക് സംഭവിച്ചത് സ്ട്രോക്ക്; ആശുപത്രിയില്‍ എത്തിച്ചത് കൈകാലുകള്‍ തളര്‍ന്ന നിലയില്‍

Aswathi Kottiyoor
WordPress Image Lightbox