24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കുടക് ദേശവാസികളും മലയാളികളും സംയുക്തമായി നടത്തുന്ന ശ്രീവയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലെ ഊട്ടു മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ 22 മുതൽ
Kerala

കുടക് ദേശവാസികളും മലയാളികളും സംയുക്തമായി നടത്തുന്ന ശ്രീവയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലെ ഊട്ടു മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ 22 മുതൽ

ഉളിക്കൽ: കുടക് ദേശവാസികളും മലയാളികളും സംയുക്തമായി നടത്തുന്ന ശ്രീവയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലെ ഊട്ടു മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ 22 മുതൽ ആരംഭിക്കും. കഴിഞ്ഞ 13 ന് കുഴിയടുപ്പിൽ തീയിടൽ കർമ്മത്തോടെയാണ് ഉത്സവത്തിന് ആരംഭം കുറിച്ചത്. ഇപ്പോൾ ശ്രീഭൂതബലിയും വിശേഷാൽ പൂജകളും നിവേദ്യങ്ങളുമാണ് നടന്നു വരുന്നത്. ഉച്ചക്കും രാത്രിയും നടക്കുന്ന ഊട്ടിനും മറ്റും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടു വരുന്നത്.
21 ന് രാവിലെ കുടകിൽ നിന്നും കാളപ്പുറത്ത് അരി ക്ഷേത്രത്തിൽ എത്തിച്ചേരും. 22 ന് രാവിലെ കുടക് പുഗേര മനക്കാരുടെ അരിയളവ്, വൈകുന്നേരം തായമ്പക, കുടകരുടെ പാട്ട്, വലിയ തിരുവത്താഴം, അരിയളവ് എന്നിവ നടക്കും.
23 ന് രാവിലെ കുടക് ദേശവാസികളുടെ അരിയളവും കാളകളെ തൊഴീക്കുന്ന ഋഷഭാഞ്ജലിയും നടക്കും. രാത്രി 8.30 തോടെ ഹരിജനങ്ങളുടെ കാഴ്ചവരവ്, 9 മണിക്ക് വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കളമെഴുത്തും പാട്ടും, 12,000 നാളികേരം ഉടക്കൽ എന്നീ ചടങ്ങുകൾ ഉണ്ടാകും.
24 ന് ഉത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യമൃത് എഴുന്നള്ളത്ത് നടക്കും. കഴിഞ്ഞ വിവിധ മഠങ്ങളിൽ വ്രതമനുഷ്ഠിക്കുന്നവർ. കഴിഞ്ഞ 18 മുതൽ വിവിധ മഠങ്ങളിൽ വ്രതമനുഷ്ഠിച്ചു വരിരികയാണ് നെയ്യമൃത് എഴുന്നള്ളത്ത് സംഘങ്ങൾ. ഉച്ചക്ക് ആനപ്പുറത്തെഴുന്നള്ളിപ്പ്, തിടമ്പുനൃത്തം, വൈകുന്നേരം പടിയൂർ ദേശവാസികളുടെ ഓമനക്കാഴ്ചവരവ്. 25 ന് രാവിലെ നെയ്യാട്ടം, കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച, നെയ്യമൃത് വ്രതക്കാരുടെ അടീലൂണ്‌ , 26 ന് രാവിലെ പള്ളിവേട്ട എഴുന്നള്ളത്ത് , തിടമ്പ് നൃത്തം, വൈകുന്നേരം തിടമ്പ് എഴുന്നള്ളത്തും നൃത്തവും. 28 ന് നീലക്കാളി കാവിൽ തെയ്യം, ക്ഷേത്രത്തിലേക്കും കൂലോത്തെക്കും ഭഗവതിയുടെ എഴുന്നള്ളിപ്പ് എന്നിവയും നടക്കും.
ഉത്സവത്തോടനുബന്ധിച്ച് 21 ന് വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സജീവ് ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്യും, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ബി. ദിവാകരൻ അദ്ധ്യക്ഷനാകും. വീരാജ്പേട്ട എം എൽ എ കെ.ജി. ബൊപ്പയ്യ അടക്കമുള്ളവർ വിശിഷ്ടാതിഥിയാകും. തുടർന്ന് തിരുവാതിര , നൃത്തം, പയ്യന്നൂർ എസ് എസ് ഓർക്കസ്ട്ര യുടെ ഗാനമേള, 22 ന് രാത്രി 7 ന് ഫ്യുഷൻ ഷോ, തുടർന്ന് ഗാനമേള, 23 ന് രാത്രി 7 ന് നൃത്തനൃത്യങ്ങൾ, 9 ന് അഥീന കണ്ണൂരിന്റെ തിറയാട്ടം, 24 ന് രാത്രി 7 ന് സിനിമാറ്റിക് ഡാൻസ്, 9 ന് ആധ്യാത്മിക പ്രഭാഷണം, 10 ന് ബ്രഹ്മാണ്ഡ നായകൻ നൃത്ത സംഗീത നാടകം എന്നിവയും ഉണ്ടാകും .

Related posts

ഡ്രൈവിങ്​ ടെസ്റ്റ്​ ഓട്ടോമാറ്റിക്കിലെങ്കിൽ ഓട്ടോമാറ്റിക്​ വാഹനങ്ങളേ ഓടിക്കാനാവൂ

Aswathi Kottiyoor

പുനർഗേഹം പദ്ധതി: പണി പൂർത്തിയാക്കിയില്ലെങ്കിൽ നൽകേണ്ട പലിശ ഒഴിവാക്കും

Aswathi Kottiyoor

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം, പാരിസ്ഥിതിക പ്രശ്നങ്ങൾ മറികടക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox