25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ടെക്‌നോപാര്‍ക്ക് ക്വാഡ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം; മന്ത്രിസഭാ തീരുമാനം
Kerala

ടെക്‌നോപാര്‍ക്ക് ക്വാഡ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം; മന്ത്രിസഭാ തീരുമാനം

ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട ക്യാമ്പസില്‍ ടെക്‌നോപാര്‍ക്ക് നടപ്പാക്കുന്ന ‘ക്വാഡ്’ പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയില്‍ വികസിപ്പിക്കുന്ന ഒരേ കാമ്പസില്‍ ജോലി, ഷോപ്പിംഗ് സൗകര്യങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുള്‍പ്പെടെ സൗകര്യങ്ങളുള്ള സംയോജിത മിനി ടൗണ്‍ഷിപ്പ് പദ്ധതിയാണ് ക്വാഡ്. ഏകദേശം 30 ഏക്കറില്‍ 1600 കോടി രൂപ മുതല്‍മുടക്കില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 40 ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്‌പെയ്‌സ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

5.5 ഏക്കറില്‍ ഏകദേശം 381 കോടി രൂപ മുതല്‍ മുടക്കില്‍ 8.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി ഓഫീസ് കെട്ടിടം ടെക്‌നോപാര്‍ക്ക് നിര്‍മ്മിക്കും. ടെക്‌നോപാര്‍ക്കിന്റെ തനത് ഫണ്ട് ഉപയോഗിച്ചോ ലോണ്‍ എടുത്തോ പൂര്‍ണ്ണമായും വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിനും നല്‍കും. 6000 ഐടി പ്രഫഷണലുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.60 ഏക്കറില്‍ 350 കോടി രൂപ ചെലവില്‍ 9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മിക്‌സഡ് യൂസ് വാണിജ്യ സൗകര്യം ഏര്‍പ്പെടുത്തും.

Related posts

ഓണം സഹകരണ വിപണി പ്രവർത്തനം തുടങ്ങി

Aswathi Kottiyoor

തൊഴിലുറപ്പ് തൊഴിലാളികൾക്ക്‌ 1000 രൂപ ഉത്സവബത്ത: മന്ത്രി എം വി ഗോവിന്ദൻ.

Aswathi Kottiyoor

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു: ജാഗ്രത പുലര്‍ത്തുക

Aswathi Kottiyoor
WordPress Image Lightbox