24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മെസ്സി-റൊണാള്‍ഡോ മത്സരം; ടിക്കറ്റ് ലേലം വിളിച്ചെടുത്തത് 22 കോടിക്ക്*
Kerala

മെസ്സി-റൊണാള്‍ഡോ മത്സരം; ടിക്കറ്റ് ലേലം വിളിച്ചെടുത്തത് 22 കോടിക്ക്*

അര്‍ജന്റീന താരം ലയണല്‍ മെസ്സിയും പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം കാണാന്‍ സൗദി വ്യവസായി മുടക്കിയത് 2.2 ദശലക്ഷം പൗണ്ട്. ഇന്ത്യന്‍ രുപ അനുസരിച്ച് ഏകദേശം ഇത് 22 കോടിയോളം വില വരും.ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഒരു മത്സര ടിക്കറ്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. രണ്ട് കോടി 20 ലക്ഷത്തോളം രൂപയില്‍ ലേലത്തിനുവെച്ച മത്സരത്തിന്റെ വിഐപി ടിക്കറ്റാണ് മുഷറഫ് ബിന്‍ അഹമ്മദ് അല്‍ ഗാംദി എന്ന എന്ന സൗദി വ്യവസായി 2.2 ദശലക്ഷം പൗണ്ടിന് സ്വന്തമാക്കിയത്. ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ടിക്കറ്റ് ഇതെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

വ്യഴാഴ്ച്ചയാണ് സൗദി അറേബ്യ ഓള്‍ സ്റ്റാര്‍ ഇലവനും ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള സൗഹൃദ മത്സരം നടക്കുക. എഹ്‌സാന്‍ ചാരിറ്റി ഫണ്ടിലേക്കുള്ള ധനസമാഹാരത്തിനായി സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ തലവന്‍ തുര്‍ക്കി അല്‍ ഷെയ്ഖ് ആരംഭിച്ച ക്യാമ്പെയിനിന്റെ ഭാഗമായിട്ടുള്ളതായിരുന്നു ഈ വിഐപി ടിക്കറ്റ്.

2020 ല്‍ നടന്ന ചാമ്പ്യന്‍സ് ലീഗില്‍ മുഖാമുഖം വന്നതിന് ശേഷം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റീനാ താരം ലയണല്‍ മെസ്സിയും പരസ്പരം കളിച്ചിട്ടില്ല.ഇംഗ്ലീഷ് ക്ലബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദാക്കിയ ശേഷമാണ് ക്രിസ്റ്റിയാനോ സൗദി ക്ലബ് അല്‍ നസ്‌റിലേക്ക് ചേക്കേറിയത്.കഴിഞ്ഞ ദിവസമാണ് ഓള്‍ സ്റ്റാര്‍ ടീമിന്റെ ക്യാപ്റ്റനായി ക്രിസ്റ്റ്യാനോയെ പ്രഖ്യാപിച്ചത്.

Related posts

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി: 82 ശതമാനം സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്തു, അഞ്ച്‌ മാസത്തിനുള്ളിൽ നിർമാണം തുടങ്ങും

Aswathi Kottiyoor

*പ്ലസ് വണ്‍ പ്രവേശനം; അടുത്ത തിങ്കളാഴ്ച മുതല്‍ അപേക്ഷ നല്‍കാം.*

Aswathi Kottiyoor

ചക്രവാതച്ചുഴി: കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരും

Aswathi Kottiyoor
WordPress Image Lightbox